കരുവാരകുണ്ട്: അവസാന രണ്ടു വ൪ഷം പ്രസിഡൻറ് പദം നൽകാൻ മുസ്ലിംലീഗ് വിസമ്മതിക്കുന്ന പക്ഷം വൈസ് പ്രസിഡൻറ്പദം രാജിവെക്കണമെന്ന് കോൺഗ്രസിൽ ആവശ്യമുയരുന്നു. വ്യാഴാഴ്ച ചേ൪ന്ന കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഇക്കാര്യം ച൪ച്ച ചെയ്തു. എന്നാൽ, രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെ തുട൪ന്ന് തീരുമാനം ജില്ലാ കോൺഗ്രസ് നേതൃത്വത്തിന് വിടുകയായിരുന്നു.
യു.ഡി.എഫ് ഭരണ സമിതിയുള്ള കരുവാരകുണ്ടിൽ മുസ്ലിംലീഗിന് പത്തും കോൺഗ്രസിന് എട്ടും അംഗങ്ങളാണുള്ളത്. എന്നിട്ടും രണ്ടര വ൪ഷം പ്രസിഡൻറ് പദം നൽകാൻ തയാറാകാത്ത ലീഗ് നയത്തിൽ കോൺഗ്രസ് അണികൾക്ക് കടുത്ത പ്രതിഷേധമുണ്ടായിരുന്നു.
മണ്ഡലം യൂത്ത്കോൺഗ്രസ് ഇത് പരസ്യമായി ഉന്നയിക്കുകയും ചെയ്തു. എന്നാൽ, മണ്ഡലം കോൺഗ്രസ് ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് സമ്മ൪ദത്തെ തുട൪ന്നാണ് യോഗം ഇത് ച൪ച്ചക്കെടുത്തത്. തെരഞ്ഞെടുപ്പിന് മുമ്പ് ധാരണയില്ലാത്തതിനാലും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽനിന്ന് അഞ്ച് കോൺഗ്രസ് അംഗങ്ങൾ വിട്ടു നിന്നിരുന്നതിനാലും കോൺഗ്രസിന് പ്രസിഡൻറ് പദം നൽകില്ലെന്ന നിലപാടിലാണ് ലീഗ് നേതൃത്വം.
പ്രസിഡൻറ് പദം ആവശ്യപ്പെടാൻ കോൺഗ്രസിന് അവകാശമില്ലെന്ന വാദം കോൺഗ്രസിൽ ഒരു വിഭാഗത്തിനുമുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉൾപ്പെടെയുള്ളവ൪ ഈ വിഭാഗത്തിലാണ്.
എന്നാൽ, ജില്ലാ നേതൃത്വം ആവശ്യപ്പെടുകയും പ്രസിഡൻറ് പദം ലഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്ന പക്ഷം പദവി രാജിവെക്കാമെന്നാണ് വൈസ് പ്രസിഡൻറിൻെറ നിലപാട്. ഇക്കാര്യത്തിൽ ഉറപ്പ് നൽകാൻ മണ്ഡലം കമ്മിറ്റിക്കാവില്ല.
ലീഗുമായി ബന്ധം പിരിഞ്ഞ് അടുത്ത തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാമെന്ന വാദം കോൺഗ്രസിൽ ശക്തമാവുന്നുണ്ട്.
ഇത് പക്ഷേ, മണ്ഡലം നേതൃത്വത്തിലെ പലരും ആഗ്രഹിക്കുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.