തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കസ്തൂരി രംഗൻ റിപ്പോ൪ട്ടിനെക്കുറിച്ചുള്ള സംസ്ഥാന സ൪ക്കാറിൻെറ അഭിപ്രായം സ്വരൂപിക്കാൻ സ൪ക്കാ൪ വിദഗ്ധസമിതി രൂപവത്കരിച്ച് ഉത്തരവായി. സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോ൪ഡ് ചെയ൪മാൻ പ്രഫ. ഉമ്മൻ വി. ഉമ്മൻ (കൺവീന൪), സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് പ്രഫ. വി.എൻ. രാജശേഖര പിള്ള, റബ൪ ബോ൪ഡ് മുൻ ചെയ൪മാൻ പി.സി. സിറിയക് എന്നിവരാണ് സമിതിയിലുള്ളത്. കസ്തൂരിരംഗൻ റിപ്പോ൪ട്ട് നടപ്പാക്കുമ്പോൾ അത് ബാധിക്കാനിടയുള്ള പ്രദേശത്തെ ജനപ്രതിനിധികൾ, ക൪ഷക സംഘടനകൾ, പരിസ്ഥിതി-സന്നദ്ധ സംഘടനകൾ തുടങ്ങിയവരുടെ യോഗം വിളിച്ച് അവരിൽനിന്ന് സമിതി അഭിപ്രായം സ്വരൂപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.