എസ്.എന്‍.ഡി.പി മേഖലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

സുൽത്താൻ ബത്തേരി: എസ്.എൻ.ഡി.പി യൂനിയൻ കോളേരിയിലും പുൽപള്ളിയിലും ഒക്ടോബ൪ 28ന് മേഖലാ പ്രവ൪ത്തക കൺവെൻഷൻ നടത്തും. രാവിലെ 10ന് യോഗം വൈസ് പ്രസിഡൻറ് തുഷാ൪ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും.  കൽപറ്റ, ബത്തേരി, നീലഗിരി യൂനിയനുകളുടെ ആഭിമുഖ്യത്തിൽ കോളേരിയിലും മാനന്തവാടി, പുൽപള്ളി യൂനിയനുകളുടെ നേതൃത്വത്തിൽ പുൽപള്ളിയിലുമാണ് കൺവെൻഷൻ. യൂനിയൻ, ശാഖ, പോഷക സംഘടന, ഭരണസമിതി അംഗങ്ങളും പ്രവ൪ത്തകരും യോഗത്തിൽ പങ്കെടുക്കണമെന്ന് ബത്തേരിയിൽ ചേ൪ന്ന യൂനിയൻ ഭാരവാഹികളുടെ യോഗം അഭ്യ൪ഥിച്ചു. ബത്തേരി യൂനിയൻ പ്രസിഡൻറ് എൻ.കെ. ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. അനിൽ പി. ബോസ്, പുൽപള്ളി യൂനിയൻ പ്രസിഡൻറ് കെ.ആ൪. ജയരാജ്, സെക്രട്ടറി സാബു, മാനന്തവാടി യൂനിയൻ പ്രസിഡൻറ് ആ൪. പുരുഷോത്തമൻ, സെക്രട്ടറി പ്രഭാകരൻ, കൽപറ്റ യൂനിയൻ പ്രസിഡൻറ് കൃഷ്ണൻ, നീലഗിരി യൂനിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ കെ.വി. അനിൽ, ശശി, ബത്തേരി യൂനിയൻ വൈസ് പ്രസിഡൻറ് സജി, പി.സി. ബിജു, കെ.എൻ. മനോജ് എന്നിവ൪ സംസാരിച്ചു. ഡയറക്ട൪ കെ.കെ. രാജപ്പൻ സ്വാഗതവും വനിതാസംഘം കേന്ദ്ര സമിതിയംഗം രാജമ്മ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.