മീനങ്ങാടി: ദേശീയപാതയിൽ പാതിരിപ്പാലത്ത് അപകടങ്ങൾ തുട൪ക്കഥയാകുന്നത് പ്രതിരോധിക്കാനുള്ള നടപടികൾ ഫലപ്രദമാകുന്നില്ലെന്ന് ആക്ഷേപം. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ കഴിയാത്തതാണ് അപകടങ്ങൾ വ൪ധിക്കാൻ കാരണം. അമിതവേഗത്തിൽ ഇറക്കമിറങ്ങിവരുന്ന വാഹനങ്ങളാണ് പാതിരിപ്പാലത്ത് അപകടങ്ങളുണ്ടാക്കുന്നത്. കൂട്ടിയിടിയും നിയന്ത്രണംവിട്ട് മറിയലും ഇവിടെ പതിവാകുകയാണ്. ആഴ്ചയിൽ ഒരു അപകടമെങ്കിലും ഇവിടെ നടക്കുന്നുണ്ട്. കൃഷ്ണഗിരിക്കുശേഷം പാതിരിപ്പാലം ജങ്ഷൻ വരെയുള്ള 350 മീറ്ററിൽ നിയന്ത്രണം വിട്ട് മറിയലാണ് പതിവാകുന്നത്. ഗട്ടറില്ലാത്ത വീതിയുള്ള റോഡിൽ ഇറക്കം കൂടിയാകുമ്പോൾ ഡ്രൈവ൪മാ൪ പരമാവധി വേഗത്തിലോടിക്കാനാണ് ശ്രമിക്കുന്നത്. മീനങ്ങാടി ഭാഗത്തേക്ക് വരുമ്പോൾ ഉജാല കവലക്കും പാതിരിപ്പാലം ജങ്ഷനും ഇടയിലുള്ള ഇറക്കത്തിലെ വളവിൽ വാഹനങ്ങളുടെ കൂട്ടിയിടി പതിവാണ്്. വളവിൽ മറികടക്കലും അമിത വേഗവും ഈ ഭാഗത്ത് തുടരുന്നു. റോഡിൽ വരകളിട്ട് അപകടസൂചന കൊടുത്തിട്ടും ഫലമുണ്ടാകുന്നില്ല. സോളാ൪ സിഗ്നലുകളും ഉണ്ട്. മുമ്പ് ഇറക്കങ്ങളിൽ സ്പീഡ് ആൻഡ് പ്രൊസീഡ് ഉണ്ടായിരുന്നെങ്കിലും അത് പിന്നീട് എടുത്തുമാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.