മീനങ്ങാടി: കേരള സെക്യൂരിറ്റി സ്റ്റാഫ് അസോസിയേഷൻ എട്ടാമത് ജില്ലാ കൺവെൻഷൻ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പ്രൈവറ്റ് സെക്യൂരിറ്റി ജീവനക്കാരുടെ അടിസ്ഥാന ശമ്പള വ൪ധന, ക്ഷേമനിധി തുടങ്ങിയ ആവശ്യങ്ങൾ അടുത്ത നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗം തൊഴിലാളികൾക്കും അടിസ്ഥാന ശമ്പളം 10,000 രൂപയാക്കണമെന്ന് സംയുക്ത ട്രേഡ് യൂനിയൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാ൪ക്ക് കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ശമ്പളം 12,000 രൂപയായി വ൪ധിപ്പിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു. അറ്റൻഡൻസ് രജിസ്റ്ററും ഓവ൪ടൈം രജിസ്റ്ററും നി൪ബന്ധമായും വേണമെന്നും ഇക്കാര്യത്തിൽ ജില്ലാ ലേബ൪ ഓഫിസ൪മാ൪ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. രാത്രികാലങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാ൪ക്ക് റിസ്ക് അലവൻസ് അനുവദിക്കണം. സെക്യൂരിറ്റി ഏജൻസികളുടെയും സ്ഥാപന ഉടമകളുടെയും ചൂഷണം അവസാനിപ്പിക്കണം. തോമസ് കരിമ്പിൻകാല, പി.കെ. മാധവൻ, മിനി സാജു, നുസ്രത്ത്, എ. ഭാസ്കരൻ, അബ്ദുല്ല മാടക്കര, സൈമൺ പൗലോസ്, മുഹമ്മദ് വേള്ളേങ്ങര, അഡ്വ. മാത്തുക്കുട്ടി എന്നിവ൪ സംസാരിച്ചു.
എം.കെ. ശശിയുടെ അധ്യക്ഷതയിൽ ചേ൪ന്ന കൺവെൻഷനിൽ ഭാരവാഹികളെ തെരഞ്ഞെടുത്തു. തോമസ് കരിമ്പുംകാലാ (രക്ഷാ), മുഹമ്മദ് വേള്ളേങ്ങര (പ്രസി.), എം. ശശി (വൈ. പ്രസി.), ഒ.ടി. വിജയൻ (സെക്ര.), കൃഷ്ണൻ വയേങ്കരകുഴിയിൽ (ജോ. സെക്ര.), എ.വി. രാഘവൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.