ആദിവാസിയുടെ ഭൂമി കൈയേറിയെന്ന് പരാതി

കൽപറ്റ: ആദിവാസിയുടെ ഭൂമി പഞ്ചായത്ത് ഓഫിസ് ജീവനക്കാരൻ കൈയേറി അവകാശം സ്ഥാപിച്ചതായി വിവിധ ആദിവാസി സംഘടനാ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. അമ്പലവയൽ പോത്തുകെട്ടി കുറുമകോളനിയിലെ പരേതനായ അച്യുതൻെറ ഭൂമി  കൈയേറിയെന്നാണ് പരാതി.
അച്യുതൻെറ ഉടമസ്ഥതയിലുള്ള 55 സെൻറിലെ 10 സെൻറാണ് കൈയേറിയത്.  മക്കളായ വത്സ, വേണുഗോപാൽ, പരേതനായ മണി എന്നിവ൪ക്ക് അവകാശപ്പെട്ട ഭൂമിയാണിത്. വേണുഗോപാലിന് സ്ഥിരമായി മദ്യം നൽകിയാണ് കൈയേറ്റം നടത്തിയത്. ഇതിനെതിരെ വത്സ അമ്പലവയൽ പൊലീസിൽ പരാതി നൽകി. എന്നാൽ, 17 ദിവസമായിട്ടും പൊലീസ് നടപടിയുണ്ടായിട്ടില്ല. 10 സെൻറ് പഞ്ചായത്ത് ഓഫിസ് ജീവനക്കാരൻെറ പേരിൽ എഴുതി നൽകിയ രേഖയുണ്ടെന്നാണ് എതി൪കക്ഷികൾ പറയുന്നത്. ഇത് കളവാണെന്നും ഭാരവാഹികൾ പറഞ്ഞു. ആദിവാസികളുടെ ഭൂമി വാങ്ങാനോ വിൽക്കാനോ നിയമപ്രശ്നങ്ങൾ ഉള്ളപ്പോഴാണിത്. കൈയേറ്റത്തിനെതിരെ ഉടൻ നടപടിയെടുത്തില്ലെങ്കിൽ സമരം നടത്തും. ആദിവാസി ഐക്യസമിതി സെക്രട്ടറി കെ. അമ്മിണി, ഓ൪ഗനൈസ൪ വി.ടി. കുമാ൪, കേരള ആദിവാസി ഫോറം നേതാവ് തുളസി പൂക്കോട്, എസ്.സി-എസ്.ടി കോഓഡിനേഷൻ ചെയ൪മാൻ പി.കെ. രാധാകൃഷ്ണൻ, വിമൻസ് വോയ്സ് നേതാവ് സുലോചന രാമകൃഷ്ണൻ, ടാപ്പിങ് തൊഴിലാളി യൂനിയൻ ജില്ലാ സെക്രട്ടറി സൈമൺ പൗലോസ്, കേരള മദ്യ നിരോധന സമിതി നേതാവ് സുമ പള്ളിപ്രം, വത്സ അച്യുതൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.