കൊച്ചി: തൂത്തുക്കുടി തുറമുഖത്ത് പിടിയിലായ അമേരിക്കൻ കപ്പലിന് ഡീസൽ നിറക്കാൻ പണം നൽകിയ കൊച്ചി സ്വദേശി ചാക്കോ തോമസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ തമിഴ്നാട് ക്യൂ ബ്രാഞ്ച് സംഘം കേരള പൊലീസിൻെറ സഹായം തേടി. സംസ്ഥാന ഇൻറലിജൻസ് വിഭാഗം മുഖേന വിവരങ്ങൾ ശേഖരിക്കാനാണ് ക്യൂ ബ്രാഞ്ച് സംഘത്തിൻെറ തീരുമാനം. കപ്പലിൽ ഇന്ധനം എത്തിച്ച തമിഴ്നാട് സ്വദേശികളടക്കം അഞ്ചുപേരെ ചോദ്യം ചെയ്തതിനെ തുട൪ന്നാണ് ചാക്കോ തോമസിനെക്കുറിച്ച വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളുടെ മുന്നോടിയായാണ് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ തമിഴ്നാട് പൊലീസ് കേരള പൊലീസിൻെറ സഹായം തേടുന്നത്. ചാക്കോ തോമസിനെക്കുറിച്ച് ലഭിച്ച വിവരങ്ങളെല്ലാം ക്യൂ ബ്രാഞ്ച് സംഘം കേരള പൊലീസിന് തിങ്കളാഴ്ച കൈമാറി.
അതേസമയം,ചാക്കോ തോമസിനെ ക്കുറിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ളെന്നും അന്വേഷണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തമിഴ്നാട് പൊലീസ് കൈമാറിയിട്ടില്ളെന്നും കൊച്ചി റേഞ്ച് ഐ.ജി കെ. പത്മകുമാ൪ പറഞ്ഞു.
കപ്പലിന് ഡീസൽ നിറക്കാൻ അമേരിക്കൻ ഡോള൪ ഇന്ത്യൻ രൂപയാക്കി മാറ്റി നൽകിയത് കൊച്ചിയിലെ സ്വകാര്യ ബാങ്ക് മുഖേന ചാക്കോ തോമസാണെന്ന് പിടിയിലായവ൪ വെളിപ്പെടുത്തിയിരുന്നു. തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് ആയുധക്കപ്പലുമായി മലയാളിയുടെ ബന്ധം പുറത്തുവന്നത്. തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് കൊച്ചിയിലെ സ്വകാര്യബാങ്ക് മുഖേന ചാക്കോ തോമസ് പണം അയച്ച രേഖകളും തമിഴ്നാട് പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ, ബാങ്കിൻെറ കൊച്ചി ശാഖയിലത്തെി കൂടുതൽ തെളിവ് ശേഖരിക്കാനുണ്ടെന്ന് തമിഴ്നാട് പൊലീസ് കേരള പൊലീസിനെ അറിയിച്ചിട്ടുണ്ട്. 1500 ലിറ്റ൪ ഡീസലാണ് കപ്പലിൽ നിന്ന് കണ്ടെടുത്തത്. ഡീസൽ നിറക്കാൻ അമേരിക്കൻ കപ്പലിന് പണം നൽകിയത് എന്തിനെന്നും ആരുടെ നി൪ദേശപ്രകാരമാണെന്നും കണ്ടത്തൊൻ ചാക്കോ തോമസിനെ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലാണ് തമിഴ്നാട് പൊലീസ്. ചാക്കോ തോമസ് എറണാകുളത്ത് എവിടെയാണ് താമസിക്കുന്നതെന്നറിയാൻ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഉ൪ജിതമാക്കിയിട്ടുണ്ട്.
കപ്പലിലെ ആയുധങ്ങൾ എവിടെനിന്ന് കയറ്റിയെന്നും ആ൪ക്കുവേണ്ടിയാണെന്നും കണ്ടെത്തേണ്ടതുണ്ട്.
ചരക്ക് കപ്പലുകൾക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്ന കപ്പലാണെന്ന് ക്യാപ്റ്റൻ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ദുരൂഹത തുടരുകയാണ്. കൊച്ചി കോസ്റ്റ് ഗാ൪ഡിൻെറ പരിശോധനയിൽ ആയുധങ്ങൾ കണ്ടത്തെിയിരുന്നില്ല. പിന്നീട് കപ്പൽ പോയത് ഷാ൪ജയിലേക്കാണ്. ഇതിനിടെ എവിടെവെച്ച് ആയുധം കയറ്റിയെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ വലക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.