ഉദുമ: ശനിയാഴ്ച രാവിലെ സി.പി .എം - ലീഗ് സംഘ൪ഷം അരങ്ങേറിയ കോട്ടപ്പാറയിലും പരിസര പ്രദേശങ്ങളിലും അക്രമം വ്യാപകമാകുന്നു. ശനിയാഴ്ച രാത്രി മൂന്ന് വീടുകളും രണ്ട് കാറുകളും അക്രമികൾ തക൪ത്തു. ലീഗ് പ്രവ൪ത്തകരായ കോട്ടപ്പാറയിലെ പരേതനായ അബ്ദുൽഖാദറിൻെറ മകൻ ഇബ്രാഹിം, മുതിയക്കാലിലെ ടി.പി. മൂസ, സി.പി.എം നേതാവ് വി.പി.പി. മുസ്തഫയുടെ സഹോദരി ഭ൪ത്താവ് അബ്ദുല്ല എന്നിവരുടെ വീടുകൾക്ക് നേരെയാണ് അക്രമമുണ്ടായത്. കോട്ടപ്പാറയിലെ നജീബിൻെറയും പി.എം. അബ്ബാസിൻെറയും കാറും തക൪ത്തിട്ടുണ്ട്. സ്ഥലത്ത് ശക്ത മായ പൊലീസ് കാവൽ ഏ൪പ്പെടുത്തിയിട്ടുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.