ചരിഞ്ഞ അച്ചുതണ്ടുള്ള ഗ്രഹവ്യൂഹം കണ്ടത്തെി

വാഷിങ്ടൺ: മാതൃനക്ഷത്രത്തിനു നേ൪ക്ക് കൂടുതൽ ചാഞ്ഞ് ഭ്രമണംചെയ്യുന്ന ഗ്രഹവ്യവസ്ഥ കണ്ടത്തെിയതായി ശാസ്ത്രജ്ഞ൪. സൗരയൂഥത്തിന് വെളിയിൽ ഭൂമിയിൽനിന്ന് 3000 പ്രകാശവ൪ഷം അകലെയുള്ള നക്ഷത്രത്തിനു ചുറ്റും കറങ്ങുന്ന ഈ ഗ്രഹങ്ങളെ നാസയുടെ കെപ്ള൪ ബഹിരാകാശ ദൂരദ൪ശിനിയാണ് കണ്ടത്തെിയത്. ‘കെപ്ള൪ 56’ എന്നു പേരിട്ട ഈ നക്ഷത്രത്തിന് സൂര്യനേക്കാൾ 30 ശതമാനം ഭാരക്കൂടുതലുണ്ട്. സൂര്യനെക്കാൾ നാലുമടങ്ങ് വ്യാസാ൪ധമുണ്ടെന്നും നാസ ഗവേഷക൪ വെളിപ്പെടുത്തി.
‘കെപ്ള൪ 56’ നക്ഷത്രത്തെ മൂന്നു ഗ്രഹങ്ങളാണ് വലയം ചെയ്തുകൊണ്ടിരിക്കുന്നത്. രണ്ട് ചെറുഗ്രഹങ്ങളും ഒരു ഭീമൻ ഗ്രഹവും. ചരിഞ്ഞ അച്ചുതണ്ടുള്ള ഒറ്റ ഗ്രഹം മാത്രമുള്ള നക്ഷത്രങ്ങളെ നേരത്തേ കണ്ടത്തെിയിരുന്നുവെങ്കിലും ഒന്നിലേറെ ചരിഞ്ഞ ഗ്രഹങ്ങളുള്ള ഗ്രഹവ്യവസ്ഥയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്നത് ഇതാദ്യമാണ്.
പ്രപഞ്ചത്തിലെ ഇതര ഗ്രഹവ്യവസ്ഥകളുടെ ഘടനയിലേക്ക് ഈ കണ്ടത്തെൽ കൂടുതൽ വെളിച്ചം വീശുമെന്ന് ശാസ്ത്രജ്ഞ൪ പ്രത്യാശ പ്രകടിപ്പിച്ചു. മാതൃനക്ഷത്രത്തിൻെറ മധ്യരേഖയിൽനിന്ന് കാര്യമായ ചരിവില്ലാതെയാണ് സാധാരണഗതിയിൽ ഗ്രഹങ്ങൾ പ്രദക്ഷിണം ചെയ്യാറുള്ളതെന്ന് നാസയിലെ പ്രമുഖ ഗവേഷകൻ പ്രഫ. സ്റ്റീവ് കാവാല൪ പറയുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.