ഒറ്റപ്പാലം: സ്ഥല പരിമിതിമൂലം ലെക്കിടി കിള്ളിക്കുറുശ്ശി മംഗലത്തെ കുഞ്ചൻ നമ്പ്യാ൪ സ്മാരകത്തിൽ വികസനം വഴിമുട്ടുന്നു. കലക്കത്ത് ഭവനവും ഇതിനോടുചേ൪ന്ന പത്തായപ്പുരയും കളിത്തട്ടും പടിപ്പുരയും നാട്യശാലയും അടങ്ങുന്ന സമുച്ചയങ്ങൾ സ൪ക്കാ൪ ഏറ്റെടുത്ത 56 സെൻറിലാണ് സ്ഥിതി ചെയ്യുന്നത്. കേരള കലാമണ്ഡലത്തിന് കീഴിൽ വിവിധ കലകൾ അഭ്യസിപ്പിക്കുന്നതിനുള്ള കലാപീഠത്തിൻെറ പ്രവ൪ത്തനം പുരോഗതിയിലാണ്.
കലാ പീഠത്തിൽ തുള്ളൽ, മോഹിനിയാട്ടം, മൃദംഗം എന്നിവയുടെ പരിശീലനത്തിന് കൂടുതൽ വിദ്യാ൪ഥികൾ എത്തി തുടങ്ങുന്നതോടെ നിലവിലെ സ്ഥിതിഗതികൾ പരുങ്ങലിലാകും.
സ്മാരകത്തിൻെറ വികസന കാര്യങ്ങൾ ച൪ച്ചക്കത്തെുമ്പോഴൊക്കെ തടസ്സമാകുന്നത് സ്ഥലമില്ലായ്മയാണ്.സ്മാരകത്തിന് പടിഞ്ഞാറുവശത്തെ സ്വകാര്യ വ്യക്തിയുടെ വിൽപനക്കുള്ള സ്ഥലം സ൪ക്കാ൪ ഏറ്റെടുത്ത് സ്മാരകത്തിന് കൈമാറണമെന്നാണ് സ്മാരകം ഭരണ സമിതി ആവശ്യപ്പെടുന്നത്. വികസനകാര്യങ്ങൾക്ക് സഹായം ലഭ്യമാക്കുമെന്ന സാംസ്കാരിക മന്ത്രിയുടെ വാഗ്ദാനത്തിൽ തങ്ങൾ പ്രതീക്ഷയ൪പ്പിക്കുന്നെന്ന് സ്മാരകം ചെയ൪മാൻ പി. ശിവദാസൻ മാസ്റ്റ൪ പറഞ്ഞു.സ്ഥലം ലഭ്യമായാൽ റസ്റ്റ് ഹൗസും ഓഡിറ്റോറിയവും നി൪മിക്കാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.