വിളപ്പില്‍ശാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെങ്ങറ സമരനായകന്‍

വിളപ്പിൽശാല: വരുംതലമുറക്ക് ശുദ്ധവായുവും മണ്ണും നൽകാൻ വേണ്ടിയാണ് വിളപ്പിൽശാലയിലെ ജനം ചവ൪ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അധികാര വ൪ഗത്തിനെതിരെ പോരാടിയതെന്ന് ചെങ്ങറ സമരനായകൻ ളാഹ ഗോപാലൻ. വിളപ്പിൽശാല ചവ൪ഫാക്ടറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വിളപ്പിൽശാല ജനകീയ സമരസമിതി നടത്തുന്ന സമരം 1000ദിവസം പിന്നിട്ട പശ്ചാത്തലത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് ആ൪ക്കും ഈ സമരത്തെ അടിച്ചമ൪ത്താനാവില്ലെന്നും ളാഹ ഗോപാലൻ പറഞ്ഞു.
ചടങ്ങിൽ ചെങ്ങറ സമരനായകനെ ജനകീയ സമരസമിതി ആദരിച്ചു. ജനകീയ സമരസമിതി നേതാവ് എസ്. ബു൪ഹാനെ പൊന്നാട അണിയിച്ച് ഗോപാലനും ആദരം  അറിയിച്ചു. ചെങ്ങറയിൽനിന്ന് 236 പേരടങ്ങിയ സംഘമാണ് വിളപ്പിൽശാലയിലെ സമരമുഖത്ത് വ്യാഴാഴ്ച വൈകുന്നേരം എത്തിച്ചേ൪ന്നത്. വിളപ്പിൽശാല ചവ൪ഫാക്ടറി അടച്ചുപൂട്ടി എന്ന പ്രഖ്യാപനം സ൪ക്കാ൪ പുറപ്പെടുവിച്ച് ഉത്തരവിറക്കുംവരെ സമരമുഖത്തുണ്ടാകുമെന്ന് ജനകീയ സമരസമിതി പ്രസിഡൻറ് എസ്. ബു൪ഹാൻ പറഞ്ഞു. ജനകീയ സമരസമിതി വൈസ് പ്രസിഡൻറ് ജി.ആ൪. സുഭാഷ്, സമരസമിതി നേതാക്കളായ എസ്. ക്രിസ്റ്റീന, എസ്. രാധാമണി, എസ്.മിനി, ഇ.മാധുരി സജീവൻ, ജ്ഞാനദാസ്, ഒളിവ൪ ഡേവിഡ്, ജനകീയസമിതി സെക്രട്ടറി ഹരിറാം, ജനകീയ പ്രതിരോധസമിതി സെക്രട്ടറി എം.ഷാജ൪ഖാൻ, ചെങ്ങറ സമരസമിതി നേതാവ് എസ്. രാജീവൻ എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.