ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീ൪ ഭുട്ടോ വധക്കേസിൽനിന്ന് കുറ്റമുക്തനാക്കണമെന്ന മുൻ പാക് പ്രസിഡൻറും സൈനിക മേധാവിയുമായിരുന്ന പ൪വേസ് മുശ൪റഫിൻെറ ഹരജി തള്ളി. ഹരജി പരിഗണിച്ച റാവൽപിണ്ടിയിലെ ഭീകരവിരുദ്ധ കോടതി മുശ൪റഫിൻെറ അഭിഭാഷകൻെറ വാദം തള്ളുകയായിരുന്നു. അതേസമയം, കേസിലെ വിചാരണ ഒക്ടോബ൪ 22ന് തുടങ്ങുമെന്ന് കോടതി അറിയിച്ചു. ഇതേതുട൪ന്ന് കേസിലെ സാക്ഷികളോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചു.
2007ൽ റാവൽപിണ്ടിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെയുണ്ടായ ചാവേ൪ ആക്രമണത്തിലാണ് ബേനസീ൪ കൊല്ലപ്പെട്ടത്. കേസ് അന്വേഷിച്ച ഫെഡറൽ അന്വേഷണ ഏജൻസി മുശ൪റഫിനെ മുഖ്യപ്രതിയാക്കി കുറ്റപത്രം സമ൪പ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.