മുഖ്യമന്ത്രി ശൈലിമാറ്റണമെന്ന് മുരളി

ന്യുദൽഹി: മുഖ്യമന്ത്രി ശൈലി മാറ്റണമെന്നാവശ്യപ്പെട്ട് കെ.മുരളീധരൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തുനൽകി. മുഖ്യമന്ത്രി നയപരമായ കാര്യങ്ങൾ പാ൪ട്ടിയുമായി ച൪ച്ച ചെയ്യുന്നില്ലെന്ന് കത്തിൽ ആരോപിച്ചു. കെ.പി.സി.സി പ്രസിഡന്‍്റിനെയും എം.എൽ.എ മാരെയും  വിശ്വാസത്തിലെടുത്ത് മുഖ്യമന്ത്രി പ്രവ൪ത്തന ശൈലി മാറ്റണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.  
തട്ടിപ്പു കേസുകളിൽ ക൪ശന നടപടിയെടുത്ത്  ജനങ്ങളുടെ സംശയം ദൂരീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.സോണിയ ഗാന്ധിക്ക് പുറമെ രാഷ്ട്രീയകാര്യ സെക്രട്ടറി മുകുൾ വാസ്നിക്കിനും മുരളി കത്ത് നൽകിയിട്ടുണ്ട്. നേരത്തെ രാഹുൽ ഗാന്ധിയെക്കണ്ടും മുരളി കേരളത്തിലെ സാഹചര്യങ്ങൾ വ്യക്തമാക്കിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.