തിരുവനന്തപുരം: മോട്ടോ൪ വാഹന നിയമത്തിൽ ആംബുലൻസ് ഡ്രൈവ൪മാ൪ക്ക് സവിശേഷ അവകാശമൊന്നുമില്ളെന്ന് ഇൻറലിജൻസ് എ.ഡി.ജി.പി ടി.പി. സെൻകുമാ൪. എമ൪ജൻസി ഡ്രൈവ൪മാ൪ക്കായി മോട്ടോ൪ വാഹന വകുപ്പും നാറ്റ്പാകും സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യത്വത്തിൻെറ പേരിലാണ് ആംബുലൻസുകളെ വാഹന പരിശോധനയിൽ നിന്ന് ഒഴിവാക്കുന്നതും മറ്റുള്ളവ൪ വഴിമാറിക്കൊടുക്കുന്നതും. അത് ദുരുപയോഗം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. സാധാരണ ഡ്രൈവ൪മാരേക്കാൾ മനധൈര്യമുള്ളവരായിരിക്കണം ആംബുലൻസ് ഡ്രൈവ൪മാരെന്നും അദ്ദേഹം പറഞ്ഞു. നാറ്റ്പാക് ഡയറക്ട൪ ബി.ജി. ശ്രീദേവി അധ്യക്ഷത വഹിച്ചു. ജോയൻറ് ട്രാൻസ്പോ൪ട്ട് കമീഷണ൪ സൈദ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. റിട്ട. പൊലീസ് സൂപ്രണ്ട് ടി.വി. സതീഷ്, നാറ്റ്പാക്കിലെ ശാസ്ത്രജ്ഞൻ ബി. സുബിൻ, ജോയൻറ് ആ൪.ടി.ഒ ഷാജി, രാജഗോപാലൻ നായ൪, ഡോ. ജി. രവികുമാ൪ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.