ചാലക്കുടി: അതിരപ്പിള്ളിയോട് ചേ൪ന്നുള്ള മലക്കപ്പാറ-വാൽപാറ മേഖലയിൽ ഭൂചലനം. ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തമിഴ്നാടിൻെറ പ്രധാന അണക്കെട്ട് മേഖലയാണിത്. ഏകദേശം മൂന്നു മിനിറ്റ് നേരത്തേക്ക് ഭൂചലനം അനുഭവപ്പെട്ടു.
അപ്പ൪ഷോളയാ൪ ഡാം, ഷേഡൽ ഡാം, വാൽപാറയിലെ ഷേക്കൽമുടി, കല്യാണപ്പന്തൽ പ്രദേശത്താണ് പ്രധാനമായും ഭൂചലനമുണ്ടായത്. ഇതിൻെറ തീവ്രത എത്രയെന്ന് അറിയാൻ കഴിഞ്ഞിട്ടില്ല. മലക്കപ്പാറയിലെ പൊലീസും ഫോറസ്റ്റ് അധികൃതരും ഭൂചലനം സംഭവിച്ചത് സ്ഥിരീകരിച്ചിട്ടുണ്ട്. പല വീടുകളിലെയും പാത്രങ്ങൾ ഉരുണ്ടുവീണു. പലയിടത്തും അലമാരയിലിരുന്ന ഉപകരണങ്ങളും പാത്രങ്ങളും താഴെ വീണു. ചില്ലുപാത്രങ്ങളും വീട്ടുപകരണങ്ങളും തറയിൽ വീണ് തക൪ന്നു. പലരും ഭയചകിതരായി വീടുകളിൽനിന്ന് ഇറങ്ങിയോടി. മലക്കപ്പാറയിലെ കടമട്ടം പ്രദേശത്ത് അറുമുഖം എന്നയാളുടെ ചായക്കടയുടെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾക്ക് സ്ഥാനചലനം സംഭവിച്ചു. തൊഴിലാളികൾ താമസിക്കുന്ന ഫാക്ടറി ഡിവിഷനിലെ മൂ൪ത്തി, നടുപെരട്ടയിലെ ചിന്നദുരൈ എന്നിവരുടെ വീടുകളിലെ വീട്ടുപകരണങ്ങൾ താഴെ വീണ് നശിച്ചു.
തമിഴ്നാട്ടിലെ ഏറ്റവും സംഭരണശേഷി കൂടിയ ഡാമുകളിലൊന്നായ അപ്പ൪ ഷോളയാ൪ ഡാമിൽ ജലം നിറഞ്ഞുനിൽക്കുന്ന സമയമാണിത്. എന്നാൽ ഡാമിന് സുരക്ഷാഭീഷണി ഉണ്ടായിട്ടില്ളെന്ന് അധികൃത൪ അറിയിച്ചു. തുട൪ചലനം ഉണ്ടാവുമോയെന്ന ഭയപ്പാടിലാണ് പ്രദേശത്തെ ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.