ബംഗളൂരു: ബന്ദിപ്പൂ൪ വനപാതയിലെ രാത്രിയാത്ര നിരോധം പരിഹരിക്കാൻ ബദൽ പാതകളുടെ സാധ്യതാ പഠനത്തിന് കേരള -ക൪ണാടക മേൽനോട്ട സമിതി രൂപവത്കരിക്കും. ക൪ണാടകയിലെ നഞ്ചൻകോടുനിന്നും സുൽത്താൻ ബത്തേരി വഴി നിലമ്പൂരിലേക്ക് റെയിൽപാത നി൪മിക്കാൻ കേന്ദ്രത്തിൽ സമ്മ൪ദം ചെലുത്താനും ഇരുസംസ്ഥാനങ്ങളും തീരുമാനിച്ചു. കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ക൪ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിൽ ബംഗളൂരുവിൽ നടത്തിയ ച൪ച്ചയിലാണ് ഇരുസംസ്ഥാനങ്ങൾക്കും പ്രയോജനപ്പെടുന്ന പദ്ധതികളുമായി മുന്നോട്ടുപോകാൻ ധാരണയായത്.
കൊല്ളേഗൽ -കോഴിക്കോട് ദേശീയ പാത 212 കടന്നുപോകുന്ന ബന്ദിപ്പൂരിൽ രാത്രി യാത്ര നിരോധം സുപ്രീംകോടതി ശരിവെച്ച സാഹചര്യത്തിൽ ബദൽ പാതകളാണ് പരിഹാരമെന്ന് വിലയിരുത്തലുണ്ടായി. മൈസൂ൪ -ഗോണിക്കുപ്പ -കുട്ട -കൽപറ്റ, മൈസൂ൪ -ബാവലി -മാനന്തവാടി, മൈസൂ൪ -വീരാജ്പേട്ട -കൽപറ്റ, മൈസൂ൪ -ബൈലക്കുപ്പ -മാനന്തവാടി ബദൽ പാതകളാണ് ഉയ൪ന്നുവന്നത്. ബാവലി, ബൈലക്കുപ്പ പാതകൾ നി൪മിക്കാൻ കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിൻെറ അനുമതി വേണ്ടിവരും. ബാക്കി രണ്ടുപാതകൾ നിലവിൽ ഗതാഗതയോഗ്യമല്ല. ഈ പാതകൾ ഗതാഗതയോഗ്യമാക്കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാനാണ് മൂന്നംഗ മേൽനോട്ട സമിതിക്ക് രൂപംനൽകുന്നത്. കേരള പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയറും സെക്രട്ടറിയും ക൪ണാടക പി.ഡബ്ള്യു.ഡി സെക്രട്ടറിയുമാണ് സമിതി അംഗങ്ങൾ. ഏഴിമല -ബംഗളൂരു പാതയുടെ സാധ്യതയും സമിതി പരിശോധിക്കുമെന്ന് ഉമ്മൻചാണ്ടി മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
അതേസമയം രാത്രി യാത്ര നിരോധം നീക്കാൻ കേരളം സുപ്രീംകോടതിയെ സമീപിക്കും. ഇക്കാര്യത്തിൽ ക൪ണാടകയുടെ സഹായം അഭ്യ൪ഥിച്ചു. നേരത്തെ, കോൺവോയ് അടിസ്ഥാനത്തിൽ രാത്രി ബന്ദിപ്പൂരിലൂടെ വാഹനങ്ങൾ കടത്തിവിടാൻ സുപ്രീംകോടതി അനുമതി നൽകിയെങ്കിലും കേരളം താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ അടിയന്തര പരിഹാരമെന്ന നിലയിൽ ഇത് പരിഗണിക്കാവുന്നതാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
നഞ്ചൻകോട് -സുൽത്താൻ ബത്തേരി -നിലമ്പൂ൪ റെയിൽപാതക്ക് കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിൻെറ അുനമതി നേടിയെടുക്കാൻ കേരള, ക൪ണാടക ചീഫ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. പാതയുടെ അനുമതിക്കായി ഇരുസംസ്ഥാനങ്ങളും യോജിച്ച് റെയിൽവേ മന്ത്രിയെ സന്ദ൪ശിച്ച് ച൪ച്ച നടത്തും.
ക൪ണാടക സെക്രട്ടേറിയറ്റായ വിധാൻ സൗധയിൽ നടന്ന ച൪ച്ചയിൽ എം.പിമാരായ എം.ഐ. ഷാനവാസ്, എം.കെ. രാഘവൻ, ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ തുടങ്ങിയവ൪ പങ്കെടുത്തു. രണ്ടുവ൪ഷത്തിനിടെ മൂന്നാംവട്ടമാണ് ഉമ്മൻചാണ്ടി ബംഗളൂരുവിലത്തെി ക൪ണാടക മുഖ്യമന്ത്രിയുമായി മലയാളികളുടെ യാത്രാപ്രശ്നം ച൪ച്ചചെയ്യുന്നത്. മുൻമുഖ്യമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ, ജഗദീഷ് ഷെട്ട൪ എന്നിവരുമായായിരുന്നു മുൻ ച൪ച്ചകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.