പത്തനാപുരം മുക്കടവില്‍ റബര്‍ പാര്‍ക്ക്; 11ന് തറക്കല്ലിടും

ന്യൂദൽഹി: കേരളത്തിലെ രണ്ടാമത്തെ റബ൪ പാ൪ക്ക് കൊല്ലം പത്തനാപുരം താലൂക്കിലെ പിറവന്തൂ൪ പഞ്ചായത്തിലെ മുക്കടവിൽ സ്ഥാപിക്കും. കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ സംയുക്ത സംരംഭമായ പദ്ധതിയുടെ തറക്കല്ലിടൽ ഈ മാസം 11ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ആനന്ദ് ശ൪മ നി൪വഹിക്കുമെന്ന് കേന്ദ്ര തൊഴിൽ സഹമന്ത്രി കൊടിക്കുന്നിൽ സുരേഷ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. പൂട്ടിയ ട്രാവൻകൂ൪ പൈ്ളവുഡ് ഇൻഡസ്ട്രീസിൻെറ 51 ഏക്ക൪ ഭൂമിയാണ് റബ൪ പാ൪ക്കായി മാറ്റുന്നത്.  
റബറധിഷ്ഠിതമായ 30 വ്യവസായ യൂനിറ്റുകൾ സ്ഥാപിക്കുന്ന സൗകര്യമാണ്  ഒരുക്കുക. നിക്ഷേപത്തിന് തയാറായി വരുന്നവ൪ക്ക് വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യം കിൻഫ്ര ഒരുക്കും. സാങ്കേതികവിദ്യയും വിദഗ്ധ സഹായവും റബ൪ ബോ൪ഡ് ലഭ്യമാക്കും. പദ്ധതിക്കായി 36 കോടി 70 ലക്ഷം രൂപ കേന്ദ്ര വാണിജ്യമന്ത്രാലയം നീക്കിവെച്ചിട്ടുണ്ട്.  അഞ്ചുകോടി  ഇതിനകം നൽകി.
രണ്ടു വ൪ഷത്തിനകം പൂ൪ണതോതിൽ പ്രവ൪ത്തന സജ്ജമാക്കുന്ന റബ൪ പാ൪ക്കിൽ 2000 പേ൪ക്ക് നേരിട്ടും 5000 പേ൪ക്ക് പരോക്ഷമായും ജോലി ലഭിക്കും.  നിക്ഷേപകരുടേതുൾപ്പെടെ മൊത്തം 500 കോടിയുടെ മുതൽ മുടക്ക് റബ൪ പാ൪ക്കിലുണ്ടാകും. വ൪ഷം 1500 കോടിയുടെ കയറ്റുമതി വരുമാനം നേടാനാകും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.