കൽപറ്റ: കേരള സമൂഹത്തിൽ വിദ്യാസമ്പന്നരായ പെൺകുട്ടികളുടെ എണ്ണം വ൪ധിക്കുന്ന സാഹചര്യത്തിൽ പതിനാറാം വയസ്സിൽ വിവാഹത്തിന് പ്രേരണ നൽകുന്നവരെ നാടുകടത്തണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സമൂഹത്തിൽനിന്ന് തുടച്ചുനീക്കിയ ശൈശവ വിവാഹം തിരികെ കൊണ്ടുവരാനുള്ള ശ്രമം മതന്യൂനപക്ഷങ്ങളിൽപെട്ട പെൺകുട്ടികളുടെ പുരോഗതിക്ക് തടസ്സമാകും.
ചില സാമുദായിക നേതാക്കളുടെ ഇടപെടലുകൾ വിലക്കപ്പെടണം. ജില്ലാ പ്രസിഡൻറ് ജഷീ൪ പള്ളിവയൽ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അജ്മൽ, മുനീ൪ പൊഴുതന, അഫ്സൽ ചീരാൽ, അരുൺദേവ്, ബിനിൽ പുൽപള്ളി, ശ്രീജിത്ത് പടിഞ്ഞാറത്തറ, അനൂപ്, ജോബിഷ്, ബബിൻ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.