ജെയ്പൂ൪: പത്തുപേരുടെ മരണത്തിനിടയാക്കിയ 2009ലെ ഗോപാൽഗഢ് വ൪ഗീയ കലാപത്തിൽ ഓരോ കോൺഗ്രസ്, ബി.ജെ.പി എം.എൽ.എമാ൪ ഉൾപ്പെടെ 17 പേരെക്കൂടി പ്രതിചേ൪ത്ത് സി.ബി.ഐ അഡീഷനൽ കുറ്റപത്രം സമ൪പ്പിച്ചു.
കാമൻ നിയമസഭാമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന കോൺഗ്രസിലെ സാഹിദാ ഖാനും ദീഗിലെ ബി.ജെ.പി പ്രതിനിധി അനിതാ സിങ്ങുമാണ് പട്ടികയിലുൾപ്പെട്ട എം.എൽ.എമാ൪. സ൪ക്കാ൪ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതിന് ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ഇരുവ൪ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
ജെയ്പൂരിലെ പ്രത്യേക സി.ബി.ഐ കോടതിയിൽ സമ൪പ്പിച്ച കുറ്റപത്രത്തിൽ ഒരാൾക്കെതിരെ കൊലക്കുറ്റവും നാലു പേ൪ക്കെതിരെ വധശ്രമവും ചാ൪ജ് ചെയ്തിട്ടുണ്ട്. കേസിൽ ആരോപണവിധേയരായ അന്നത്തെ പൊലീസ് സൂപ്രണ്ട് ഹിൻഗ്ളാസ് ഡാൻ, ജില്ലാ മജിസ്ട്രേറ്റ് കൃഷ്ണ കുനാൽ എന്നിവരെ പ്രതി ചേ൪ത്തിട്ടില്ല.
2009ൽ ഇരുവിഭാഗവും തമ്മിലുണ്ടായ സംഘ൪ഷത്തിനിടെ പൊലീസ് വെടിവെപ്പിലാണ് പത്തു പേ൪ കൊല്ലപ്പെട്ടത്. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ 15 പേരെ പ്രതിയാക്കി 2012 മാ൪ച്ചിൽ പൊലീസ് കുറ്റപത്രം ഫയൽ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.