ന്യൂയോ൪ക്: ആണവായുധങ്ങൾ ഒളിച്ചുവെക്കുന്ന ഇസ്രായേൽ അവ പരസ്യപ്പെടുത്തി അന്താരാഷ്ട്ര നിയന്ത്രണത്തിൻകീഴിൽ കൊണ്ടുവരാൻ തയാറാകണമെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി ആവശ്യപ്പെട്ടു. ആണവ നി൪വ്യാപന കരാ൪ (എൻ.പി.ടി) ഒപ്പുവെക്കാൻ ഇസ്രായേൽ തയാറാകണമെന്നും യു.എൻ ആസ്ഥാനത്ത് ചേ൪ന്ന ആണവ നിരായുധീകരണ സമ്മേളനത്തിൽ റൂഹാനി നി൪ദേശിച്ചു. പശ്ചിമേഷ്യയിലെ എല്ലാ ആണവായുധ പദ്ധതികളും അന്താരാഷ്ട്ര നിയന്ത്രണത്തിൽ കൊണ്ടുവരണം.
ഒരു രാജ്യവും ആണവായുധം കൈവശം വെക്കാൻ പാടില്ളെന്നാണ് ഇറാൻെറ ആഗ്രഹം. കാരണം, പൂ൪ണമായും തെറ്റായ ഈ ആയുധങ്ങൾ ഉപയോഗിക്കുന്ന ശരിയായ ഹസ്തങ്ങൾ ഉണ്ടെന്ന് വാദിക്കാനാകില്ല. ഇറാൻ ആണവായുധം വികസിപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കുന്ന കരാ൪ ഉടനെ ഉണ്ടാകുമെന്നും റൂഹാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.