തക്കാളിയും ഉരുളക്കിഴങ്ങും ഇനി ഒരേ ചെടിയില്‍

ലണ്ടൻ: ഒരേ സമയം തക്കാളിയും ഉരുളക്കിഴങ്ങും വിളയുന്ന ചെടി യാഥാ൪ഥ്യമായി. ലണ്ടൻ ഇപ്സവിച്ചിലെ ഉദ്യാന നി൪മാതാക്കളായ തോംസൺ ആൻഡ് മോ൪ഗൻ കമ്പനിയാണ് ‘ടൊം ടാറ്റോ’ എന്ന പേരിൽ ജനിതകമാറ്റം വരുത്തിയ ചെടി വിപണിയിലത്തെിച്ചിരിക്കുന്നത്. ചെടിയിലുണ്ടായ തക്കാളി, നിലവിലെ തക്കാളികളെക്കാൾ രുചികരമാണെന്നും വാണിജ്യാവശ്യത്തിന് ആദ്യമായാണ് ഒരു കമ്പനി വിപണിയിലിറക്കുന്നതെന്നും തോംസൺ ആൻഡ് മോ൪ഗൻ കമ്പനി അവകാശപ്പെട്ടു. രണ്ട് ചെടികളുടേയും തണ്ടുകൾ ഒട്ടിച്ചുചേ൪ത്ത് (ഗ്രാഫ്റ്റിങ്) വികസിപ്പിച്ച ഇത്തരം ചെടികളിലെ ഉൽപന്നങ്ങളുടെ രുചിയിൽ സലിയ വ്യത്യാസമുണ്ടായിരുന്നതായും എന്നാൽ ‘ടൊം ടാറ്റൊ’ രുചികരമാണെന്നും തോംസൺ ആൻഡ് മോ൪ഗൻ ഡയറക്ട൪ പോൾ ഹാൻസേ൪ഡ് പറഞ്ഞു. ബി.ബി.സിയാണ് വാ൪ത്ത പുറത്തുവിട്ടത്.  ന്യൂസിലൻഡിലും സമാന ഉൽപന്നം ‘പൊട്ടറ്റൊ ടൊം’ എന്ന പേരിൽ ഈയാഴ്ച പുറത്തിറക്കിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.