തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തിനുള്ളിൽ നിന്ന് വേണം മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം കുറക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനെന്ന് നടൻ സുരേഷ്ഗോപി. തിരുവനന്തപുരം പ്രസ്ക്ളബിൻെറ ലിറ്റററി ആൻഡ് ആൻഡ് ആ൪ട്ട് ഫോറം ഉദ്ഘാടനഭാഗമായി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വിവാഹപ്രായത്തിൻെറ കാര്യത്തിൽ എതി൪പ്പുണ്ടെങ്കിൽ പ്രകടിപ്പിക്കാൻ മുസ്ലിം പെൺകുട്ടികൾ തയാറാകുമ്പോഴാണ് അക്കാര്യം പ്രസക്തമാകുന്നത്. അത് മറ്റുള്ളവ൪ ചേ൪ന്ന് സാമൂഹികവിഷയമാക്കേണ്ടതില്ല. തന്നെ സംബന്ധിച്ചിടത്തോളം പരസ്പരം ഇഷ്ടം തോന്നുമ്പോഴാണ് വിവാഹം കഴിക്കേണ്ടത്. തൻെറ പെൺമക്കൾ 23 വയസ്സിൽ വിവാഹം കഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് പറഞ്ഞിട്ടുള്ളത്.
വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് ‘ഞാനെന്തു പാപമാണ് ചെയ്തത്’എന്നായിരുന്നു മറുപടി.
എല്ലാ നേതാക്കളുടെയും അടുത്ത് പോകാൻ സ്വാതന്ത്ര്യമുണ്ട്. ഉമ്മൻ ചാണ്ടിയുടെയും വി.എസിൻെറയും പിണറായിയുടെയും അടുത്തുപോകാം. നരേന്ദ്രമോഡിയുടെ അടുത്തുവരെ പോകാം. മോഡി പ്രധാനമന്ത്രിയാകുന്നതിനോട് വിയോജിപ്പുമില്ല. മത്സരിക്കാൻ താൽപര്യമുണ്ട്. പക്ഷേ, ഇപ്പോഴത്തെ സംവിധാനം മാറണം. സിനിമയിൽ സജീവമാകുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.മമ്മൂട്ടിയുമായുള്ള പിണക്കം മാറിയിട്ടില്ളെന്നും മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. അത് വളരെ പേഴ്സനലാണ്. ന്യൂജനറേഷൻ സിനിമയെന്നു കേൾക്കുമ്പോൾ ചിരിയാണ് വരുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രസ്ക്ളബ് പ്രസിഡൻറ് പി.പി. ജെയിംസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജുചന്ദ്രശേഖ൪ സ്വാഗതവും ട്രഷറ൪ ജയൻമേനോൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.