ശ്രീലങ്കയിലെ വടക്കന്‍ പ്രവിശ്യയില്‍ വോട്ടെടുപ്പ് തുടങ്ങി

ജാഫ്ന: ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യാ കൗൺസിലുകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 25 വ൪ഷത്തിന് ശേഷം നടക്കുന്ന ആദ്യ പ്രവിശ്യാ കൗൺസിൽ തെരഞ്ഞെടുപ്പാണിത്.  30 വ൪ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷം തമിഴ് പുലികളുടെ ശക്തി കേന്ദ്രത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഉണ്ട്.

36 സീറ്റുകളിലേക്ക് 906 സ്ഥാനാ൪ഥികളാണ് മത്സര രംഗത്തുള്ളത്. പ്രസിഡൻറ് മഹിന്ദ രാജപക്സെയുടെ പാ൪ട്ടിയായ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസും തമിഴ് നാഷണൽ അലയൻസും തമ്മിലാണ് പ്രധാന പോരാട്ടം. ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന പാ൪ട്ടിക്ക് ആനുപാതിക പ്രാതിനിധ്യം വഴി രണ്ട് പ്രതിനിധികളെ കൂടി കൗൺസിലിലേക്ക് തെരഞ്ഞെടുക്കാം.

മധ്യ, വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിലെയും വോട്ടെടുപ്പ് ഇന്നാണ്. പ്രവിശ്യാ തെരഞ്ഞെടുപ്പിൽ രാജപക്സെയുടെ പാ൪ട്ടി വിജയം നേടുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.