ലോക്സഭാ തെരഞ്ഞെടുപ്പ് : ലീഗ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച തുടങ്ങും

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിൻെറ ഭാഗമായി മുസ്ലിംലീഗ് പാ൪ലമെൻറ് മണ്ഡലം കൺവെൻഷനുകൾ വെള്ളിയാഴ്ച തുടങ്ങും. ഉച്ചക്ക് 2.30ന് കോട്ടക്കൽ ചങ്കുവട്ടി പി.എം ഓഡിറ്റോറിയത്തിൽ പൊന്നാനി മണ്ഡലം കൺവെൻഷനോടുകൂടിയാണ് മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവ൪ത്തനത്തിന് തുടക്കം കുറിക്കുക.  മുസ്ലിംലീഗ് സംസ്ഥാന പ്രവ൪ത്തക സമിതി തീരുമാനമനുസരിച്ചാണ് സംസ്ഥാനത്തെ 20 പാ൪ലമെൻറ് മണ്ഡലങ്ങളിലും കൺവെൻഷനുകൾ വിളിച്ചുചേ൪ക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾക്ക് വാ൪ഡ്, പഞ്ചായത്ത്, നിയമസഭാ മണ്ഡല തലങ്ങളിൽ വിപുലമായ കൺവെൻഷനുകൾ ഇതിനകം തന്നെ വിളിച്ചുചേ൪ത്തിരുന്നു. പാ൪ലമെൻറ് കൺവെൻഷനുകളോടുകൂടി തെരഞ്ഞെടുപ്പ് പ്രവ൪ത്തനങ്ങൾക്കുള്ള വിവിധ കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവ൪ത്തനമാരംഭിക്കും. ഡിസംബ൪, ജനുവരി മാസങ്ങളിലായി വാ൪ഡ്, പഞ്ചായത്ത് തലങ്ങളിൽ കുടുംബ സംഗമങ്ങളും രാഷ്ട്രീയ പ്രചാരണ ജാഥകളും ആരംഭിക്കും. 21ന് രാവിലെ 10 ന് മലപ്പുറം ടൗൺഹാളിൽ മലപ്പുറം മണ്ഡലം കൺവെൻഷൻ ചേരും. കോഴിക്കോട്, വയനാട് മണ്ഡലം കൺവെൻഷനുകൾ ഞായറാഴ്ച ചേരും. രാവിലെ 10ന് മുക്കം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലും 2.30 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലുമാണ് കൺവെൻഷനുകൾ ചേരുന്നത്.
പാ൪ലമെൻറ് മണ്ഡലം കൺവെൻഷനുകളിൽ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ, അഖിലേന്ത്യാ പ്രസിഡൻറ് കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, ദേശീയ ട്രഷറ൪ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീ൪ എം. പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് തുടങ്ങിയവ൪ സംബന്ധിക്കും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.