റാബിഅ അദവിയ കുരുതി: ഈജിപ്തിനെതിരെ അന്താരാഷ്ട്ര അന്വേഷണം

കൈറോ: റാബിഅ അദവിയയിൽ സമാധാനപരമായി നടന്ന റാലിയിൽ പങ്കെടുത്തവ൪ക്കെതിരെ ഈജിപ്ത് സേന നടത്തിയ കിരാതമായ വെടിവെപ്പിനെ സംബന്ധിച്ച് അന്വേഷിക്കാൻ അന്താരാഷ്ട്ര നിയമജ്ഞരുടെ സമിതിക്ക് രൂപം നൽകിയതായി അസ്റാ൪ അറബിയ്യ പത്രം റിപ്പോ൪ട്ട് ചെയ്തു. ഈജിപ്ത് പ്രതിരോധമന്ത്രി കൂടിയായ സൈനിക ജനറൽ സീസിക്കും ആഭ്യന്തരമന്ത്രി മുഹമ്മദ് ഇബ്രാഹീമിനും എതിരായാണ് പ്രധാന അന്വേഷണം നടക്കുക. മു൪സിപക്ഷ റാലികൾ അടിച്ചമ൪ത്താൻ വിദേശങ്ങളിൽനിന്ന് ലഭിച്ച സായുധ സഹായത്തെ സംബന്ധിച്ചും അന്വേഷണം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.