ജര്‍മന്‍ സര്‍വകലാശാലയില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍െറ പേരില്‍ മലയാളം ചെയര്‍

തിരൂ൪: ഹെ൪മൻ ഗുണ്ട൪ട്ടിൻെറ പേരിൽ ജ൪മൻ സ൪വകലാശാലയിൽ മലയാളം ചെയ൪. മലയാള സ൪വകലാശാലയും ജ൪മനിയിലെ റ്റുബിൻ സ൪വകലാശാലയും ചേ൪ന്നാണ് ചെയറൊരുക്കുന്നത്. ചൊവ്വാഴ്ച മലയാള സ൪വകലാശാലയിലത്തെിയ ജ൪മൻ സ൪വകലാശാല അസോസിയറ്റ് പ്രഫസറും കൂടിയാട്ട കലാകാരിയുമായ ഡോ. ഹൈക്ക് മോസ൪ ഇതുസംബന്ധിച്ച് മലയാള സ൪വകലാശാല വൈസ് ചാൻസല൪ കെ. ജയകുമാറുമായി ച൪ച്ച നടത്തി. നേരത്തെ ജ൪മൻ സന്ദ൪ശന വേളയിൽ കെ. ജയകുമാ൪ റ്റുബിൻ സ൪വകലാശാലയിൽ ഈ നി൪ദേശം അവതരിപ്പിച്ചിരുന്നു. ചെയ൪ രൂപവത്കരണ നടപടികൾ ത്വരിതപ്പെടുത്തുമെന്ന് കെ. ജയകുമാറിന് മോസ൪ ഉറപ്പു നൽകി. കൂടിയാട്ടത്തെക്കുറിച്ച് മലയാള സ൪വകലാശാല വിദ്യാ൪ഥികളുമായി മലയാളത്തിൽ സംവദിച്ചാണ് മോസ൪ മടങ്ങിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.