പത്തനംതിട്ട: നഴ്സിങ് വിദ്യാ൪ഥിനി കോളജ് ഹോസ്റ്റലിൻെറ മുകളിൽനിന്ന് ചാടി ആത്മഹത്യചെയ്തു. ഇടുക്കി കുമളി നെറ്റിത്തൊഴു ചുണ്ടമണ്ണിൽ അഭിയ തോമസാണ് (19) മരിച്ചത്. പത്തനംതിട്ട മുത്തൂറ്റ് നഴ്സിങ് കോളജിലെ രണ്ടാം വ൪ഷ ബി.എസ്സി നഴ്സിങ് വിദ്യാ൪ഥിനിയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 1.25 ഓടെയാണ് സംഭവം. പരീക്ഷയിൽ തോറ്റതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സപ്ളിമെൻററി പരീഷയെഴുതിയ വിഷയങ്ങൾക്ക് വീണ്ടും തോറ്റതിലുള്ള മനോവിഷമത്തത്തെുട൪ന്ന് 10 നിലയുള്ള കോളജ് ഹോസ്റ്റലിൻെറ മുകളിൽനിന്ന് ചാടുകയായിരുന്നു. ഉച്ചസമയമായതിനാൽ ഹോസ്റ്റലിൽ ആരും ഇല്ലായിരുന്നു. ആശുപത്രിയിൽനിന്ന് ഡ്യൂട്ടികഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന സഹപാഠികളാണ് അഭിയയെ ഹോസ്റ്റൽ വളപ്പിലെ പൂന്തോട്ടത്തിലെ ചെടികൾക്കിടയിൽ കണ്ടത്തെിയത്. വീഴ്ചയിൽ മുഖത്തിൻെറ ഒരു വശം പൂ൪ണമായും തക൪ന്നു. ഇതിനിടെ, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാ൪ ആശുപത്രിയിൽ ബഹളമുണ്ടാക്കി. ഇതോടെ ആശുപത്രി പരിസരം സംഘ൪ഷാവസ്ഥയിലായി. പത്തനംതിട്ട ഡിവൈ.എസ്.പി ചന്ദ്രശേഖരൻ പിള്ളയുടെ നേതൃത്വത്തിൽ പൊലീസ് സംഘമത്തെിയാണ് സ്ഥിതി ശാന്തമാക്കിയത്. ഇൻക്വസ്റ്റിനുശേഷം മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോ൪ച്ചറിയിലേക്ക് മാറ്റി. ബുധനാഴ്ച പോസ്റ്റുമോ൪ട്ടം നടത്തിയതിനുശേഷം ബന്ധുക്കൾക്ക് കൈമാറും. പിതാവ്: സിബി തോമസ്. മാതാവ്: ലൗലി തോമസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.