രൂപക്ക് ആശ്വാസമായി വിദേശ വ്യാപാര കമ്മി കുറഞ്ഞു

ന്യുദൽഹി: കയറ്റുമതി വള൪ച്ച വീണ്ടും ഇരട്ട അക്കത്തിൽ എത്തിയതോടെ രൂപക്ക് അൽപം ആശ്വാസം നൽകി ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി (കയറ്റുമതി ഇറക്കുമതി അന്തരം) കുറഞ്ഞു. ആഗസ്റ്റ് മാസത്തെ കയറ്റുമതി 12.97 ശതമാനമായി വ൪ധിക്കുകയും ഇറക്കുമതിയിൽ നേരിയ കുറവ് ഉണ്ടാവുകയും ചെയ്തതോടെ വിദേശ വ്യാപാര കമ്മി 1090 കോടി ഡോളറായാണ് കുറഞ്ഞത്.

ആഗസ്റ്റ് മാസത്തെ താൽക്കാലിക കണക്കുകൾ പ്രകാരം കയറ്റുമതി വരുമാനം 2614 കോടി ഡോളറാണ്. ഇറക്കുമതി 3705 കോടി ഡോളറും. ഇറക്കുമതിയിൽ 0.68 ശതമാനത്തിൻെറ കുറവാണ് രേഖപ്പെടുത്തപ്പെട്ടത്.

ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി ഭീമമായി വ൪ധിച്ചതോടെ ലോകത്തെ മറ്റ് പ്രധാന കറൻസികൾക്കെതിരെയെല്ലാം രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിരുന്നു. ചൊവ്വാഴ്ച്ച കയറ്റുമതി -ഇറക്കുമതി വിവരങ്ങൾ പുറത്തുവന്നതോടെ ഡോളറിനെതിരെ രൂപ കാര്യമായ നേട്ടമുണ്ടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.