നേത്രദാന പക്ഷാചരണം സമാപിച്ചു

കണ്ണൂ൪: ദേശീയ നേത്രദാന പക്ഷാചരണ ജില്ലാതല സമാപന സമ്മേളനം പാപ്പിനിശ്ശേരിയിൽ കെ.എം. ഷാജി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണൂ൪ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എം. ഷൈജ അധ്യക്ഷത വഹിച്ചു. ജൂനിയ൪ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസ൪ ഡോ. പി.എം. ജ്യോതി, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്  വൈസ്പ്രസിഡൻറ് ടി. വേണുഗോപാലൻ മാസ്റ്റ൪, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയ൪പേഴ്സൻ ടി.ടി. വിലാസിനി, വാ൪ഡംഗം പോള ബാലൻ, ഡപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയാ ഓഫിസ൪ കെ.എൻ. അജയ്, ജില്ലാ ഒഫ്താൽമിക് കോഓഡിനേറ്റ൪ എം. വിജയൻ, കൊയിലി കോളജ് ഓഫ് നഴ്സിങ് ലക്ചറ൪ അഗസ്റ്റിൻ എം. സെബാസ്റ്റ്യൻ എന്നിവ൪ സംസാരിച്ചു.
മരണാനന്തരം നേത്രങ്ങൾ ദാനം ചെയ്ത പറശ്ശിനിക്കടവ് വ്യാപാരിസംഘം പ്രസിഡൻറ് കെ.വി. കൃഷ്ണന് ജില്ലാ അന്ധതാ നിയന്ത്രണ സൊസൈറ്റി നൽകുന്ന ബഹുമതിപത്രം എം.എൽ.എയിൽ നിന്ന് വ്യാപാരി സംഘം ഭാരവാഹികൾ ഏറ്റുവാങ്ങി. വിദ്യാ൪ഥികൾക്കായി അന്ധതാ നിയന്ത്രണ സൊസൈറ്റി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവ൪ക്കുള്ള സമ്മാനങ്ങളും എം.എൽ.എ വിതരണം ചെയ്തു.ജില്ലാ ആശുപത്രി മൊബൈൽ ഓഫ്താൽമിക് സ൪ജൻ ഡോ. സ്മിത സുരേഷ് ക്ളാസെടുത്തു. പാപ്പിനിശ്ശേരി സി.എച്ച്.സി മെഡിക്കൽ ഓഫിസ൪ ഇൻചാ൪ജ് ഡോ. കെ.സി. രാജീവൻ സ്വാഗതവും ഒപ്റ്റോമെട്രിസ്റ്റ് എസ്. ജയകുമാ൪ നന്ദിയും പറഞ്ഞു. നേത്രദാന സമ്മതപത്രങ്ങൾ എം.എൽ.എയിൽ നിന്ന് ഡോ. സ്മിതസുരേഷ് ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.