കോട്ടയം: ഓണത്തിന് മുന്നോടിയായി പൊതുവിതരണ കേന്ദ്രങ്ങളിൽ സിവിൽ സപൈ്ളസ് വിഭാഗം റെയ്ഡ്. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വിജിലൻസ് ഓഫിസ൪ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പുതുപ്പള്ളിയിലെ ഒരു റേഷൻ കടയുടെ ലൈസൻസ് സസ്പെൻറ് ചെയ്തു. എരമല്ലൂരിലെ എ.എസ് 293 ാം നമ്പ൪ റേഷൻ കടയുടെ ലൈസൻസാണ് സിവിൽ സപൈ്ളസ് വിജിലൻസ് ഓഫിസ൪ സസ്പെൻറ് ചെയ്തത്. സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മുഖേന കടയുടമ കലക്ടറെ സമീപിച്ചിരിക്കുകയാണ്. നാട്ടുകാ൪ വിജിലൻസിന് നൽകിയ പരാതിയെ തുട൪ന്നായിരുന്നു പരിശോധന. കടയുടമ സ്ഥാപനം തുറക്കാറില്ലായിരുന്നു .പരാതി പറയുന്നവരോട് ഇയാൾ, മുഖ്യമന്ത്രിയോട് പറയാൻ ആവശ്യപ്പെടുകയായിരുന്നു. ഈരാറ്റുപേട്ട, തിടനാട്, പാലാ മേഖലകളിലെ സിവിൽ സപൈ്ളസ് മൊത്തവിതരണ കേന്ദ്രങ്ങളിലും സിവിൽ സപൈ്ളസ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു. പരിശോധനകൾക്ക് ജില്ലാ സിവിൽ സപൈ്ളസ് സൂപ്രണ്ട് ഷാഹുൽ ഹമീദ്, റേഷനിങ് ഇൻസ്പെക്ട൪ എ.എം. സലീം എന്നിവ൪ നേതൃത്വം നൽകി. കാഞ്ഞിരപ്പള്ളി താലൂക്ക് സപൈ്ള ഓഫിസറുടെ നേതൃത്വത്തിൽ എരുമേലി ശാസ്താ ഗ്യാസ് ഏജൻസിയിൽ നടന്ന പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. കണക്കിൽപെടാത്ത 11 ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. കൂടാതെ കഴിഞ്ഞ ദിവസം പ്ളാച്ചേരിയിൽ അപകടത്തിൽപെട്ട ലോറിയിൽ കൊണ്ടുവന്ന 300 സിലിണ്ടറുകൾ സൂക്ഷിച്ചതിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. എരുമേലി, മുക്കൂട്ടുതറ, പമ്പാവാലി മേഖലകളിൽ നടത്തിയ പരിശോധനയിൽ 10 ഓളം റേഷൻ കടകൾ അടഞ്ഞുകിടക്കുന്നതായി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.