കൊച്ചി: ഓണാഘോഷത്തിൻെറ ഭാഗമായി കൊച്ചി നഗരത്തിൽ കനത്ത സുരക്ഷ. സ്ത്രീകളെ ശല്യം ചെയ്യൽ, നികുതി വെട്ടിപ്പ് തുടങ്ങിയ കേസുകളിൽ എട്ടുപേരെ പിടികൂടി. മറൈൻഡ്രൈവ് വാക്വേ ഭാഗത്ത് അശ്ളീല പ്രദ൪ശനം നടത്തിയ തമിഴ്നാട് തേനി തായപ്പപ്പെട്ടി സുരേഷ് (26), സ്ത്രീകളെ ശല്യം ചെയ്ത തിരുവനന്തപുരം ബാലരാമപുരം ആറാലുംമൂട് ചാക്കത്തല സുരേഷ് (35) എന്നിവരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. സെൻട്രൽ പൊലീസ് കേസെടുത്തു. നികുതി അടക്കാതെ ആറു വണ്ടികളിൽ കടത്തിയ 6,79,600 രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ, തുണിത്തരങ്ങൾ സഹിതം കടവന്ത്ര തുണ്ടിൽ സാബു (34), മണപ്പാട്ടിപറമ്പ് നാലടിതുണ്ടിയിൽ സൈനുദ്ദീൻ (62), പാലാരിവട്ടം കുരിക്കോട്ട് വീട്ടിൽ ബാബു, എസ്.ആ൪.എം റോഡിൽ ഹനീഫ ഫൈസൽ (33), നോ൪ത്ത് സുധീ൪ (38), അയ്യപ്പൻകാവ് രാജാ മുഹമ്മദ് (25) എന്നിവരെയും പിടികൂടി. പിടികൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും തുണിത്തരങ്ങളും സെയിൽസ് ടാക്സ് ഇൻറലിജൻസിന് കൈമാറി. ഇതിന് 1,27,950 രൂപ പിഴ ഈടാക്കി. സിറ്റിയിൽ കനത്ത സുരക്ഷ ഏ൪പ്പെടുത്തിയതായും കാമറ നിരീക്ഷണം ശക്തമാക്കിയതായും ഡെപ്യൂട്ടി പൊലീസ് കമീഷണ൪ മുഹമ്മദ് റഫീഖ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.