ആലപ്പുഴ: നഗരസഭ മുൻകൈയെടുത്ത് നടപ്പാക്കുന്ന ‘നി൪മല ഭവനം നി൪മല നഗരം’ ശുചിത്വപരിപാടി 40 വാ൪ഡുകളിലേക്ക് കൂടി വ്യാപിപ്പിക്കും. നിലവിൽ 12 വാ൪ഡുകളിലാണ് പദ്ധതി. ഇതിനകം 1000 ബയോഗ്യാസ് പ്ളാൻറുകൾ സ്ഥാപിച്ചു.
രണ്ട് എയ്റോബിക് കമ്പോസ്റ്റിങ് സംവിധാനങ്ങളും പ്രവ൪ത്തിക്കുന്നുണ്ട്. വഴിച്ചേരിയിൽ ബിനാലേ കലാകാരന്മാ൪ രൂപകൽപ്പന ചെയ്യുന്ന എയ്റോബിക് പാ൪ക്ക് സ്ഥാപിക്കാൻ നടപടി തുടങ്ങിയതായും നഗരസഭാ ചെയ൪പേഴ്സൺ മേഴ്സി ഡയാന മാസിഡോ അറിയിച്ചു. ഇതിനായി തോമസ് ഐസക് എം.എൽ.എയുടെ ഫണ്ടിൽനിന്ന് 3.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
വിപുലമായ ഓണാഘോഷ പരിപാടികളോടെയാണ് ഇത്തവണ രണ്ടാംഘട്ട പ്രവ൪ത്തനം തുടങ്ങുന്നത്. ശുചിത്വമിഷൻ അംഗീകരിച്ച ബയോഗ്യാസ് ഉപഭോക്താക്കൾക്ക് നഗരസഭ സബ്സിഡിയായി 3750 രൂപ നൽകും. 228 പേ൪ക്കാണ് നിലവിൽ ഇതിന് അ൪ഹത. കൂടാതെ 104 പേ൪ക്ക് ഐ.ആ൪.ടി.സി പ്ളാൻറ് സ്ഥാപിക്കാനുള്ള ഗുണഭോക്തൃവിഹിതവും നൽകി.
ഒമ്പതിന് രാവിലെ ടൗൺഹാളിൽ കുടുംബശ്രീയിലെ 52 എ.ഡി.എസുകൾ പങ്കെടുത്ത് അത്തപ്പൂക്കള മത്സരത്തോടെ പരിപാടികൾക്ക് തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.