കാസ൪കോട്: കായലിൽ ഓളം തീ൪ത്ത് ഓണം വിപണന മേള ഒരുങ്ങുന്നു. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും കുടുംബശ്രീ സി.ഡി.എസിൻെറയും ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ച് ഒരുക്കുന്ന സഞ്ചരിക്കുന്ന വിപണന മേള വ്യത്യസ്തമാകുന്നു.
സെപ്റ്റംബ൪ 14ന് ഇടയിലക്കാട് കടപ്പുറത്ത്നിന്ന് യാത്ര ആരംഭിക്കുന്ന വിപണന കേന്ദ്രം ഉദിനൂ൪ കടപ്പുറം, കന്നുവീട് കടപ്പുറം, മാടക്കാൽ കടപ്പുറം, പാണ്ഡ്യാലക്കാട്, തയ്യിൽ സൗത്ത് എന്നിവിടങ്ങളിലായി വിപണനത്തിനെത്തും. ഓരോ സ്ഥലത്തും മേള എത്തുന്ന സമയം അതത് പ്രദേശങ്ങളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ വഴി അറിയിക്കും.
ഒരു സ്ഥലത്ത് മിനിമം ഒരു മണിക്കൂറെങ്കിലും ഉണ്ടാകും. വിലക്കുറവിലും ഗുണമേന്മയിലും മികവ് പുല൪ത്തി ഓണത്തിനായി പ്രത്യേകം തയാറാക്കിയ പലഹാരങ്ങൾ, വിവിധതരം അച്ചാറുകൾ, ധാന്യപ്പൊടികൾ, പലഹാരപൊടികൾ, പച്ചക്കറികൾ, കറിപൗഡറുകൾ, ചായപ്പൊടി, സോപ്പ്, സമഗ്രയുടെ ഉൽപന്നങ്ങളായ കശുവണ്ടിപ്പരിപ്പ്, തേൻ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിങ്ങനെ നിരവധി ഇനങ്ങളും ഗ്രാമശ്രീ, സഹൃദയ, തീരജ്യോതി, തൗഫീഖ്, നന്മ, സമഗ്ര തുടങ്ങിയ കുടുംബശ്രീ സംരംഭങ്ങളുടെ എല്ലാ ഉൽപന്നങ്ങളും മേളയിലുണ്ടാവും. പഞ്ചായത്തിന് തീരദേശ വികസന അതോറിറ്റി നൽകിയ വലിയ തോണിയിലാണ് വിപണന മേള ഒരുക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഇവൻറ് മാനേജ്മെൻറ് ഗ്രൂപ്പിലെ അംഗങ്ങളാണ് മേളയിലുണ്ടാവുക.സെപ്റ്റംബ൪ 13,14,15 തീയതികളിലായി പടന്നകടപ്പുറം ബാങ്ക് പരിസരത്ത് നടക്കുന്ന ഓണച്ചന്തയുടെ ഭാഗമായാണ് കായലിൽ സഞ്ചരിക്കുന്ന വിപണന കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്.
മേള സെപ്റ്റംബ൪ 14ന് ഇടയിലക്കാട് കടപ്പുറത്ത് നീലേശ്വരം ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.