കാനംവയല്‍ കോളനി എ.ഡി.ജി.പി സന്ദര്‍ശിച്ചു

ചെറുപുഴ: കാനംവയൽ കോളനി എ.ഡി.ജി.പി ഡോ. സന്ധ്യ സന്ദ൪ശിച്ചു. പട്ടികവ൪ഗ ജനങ്ങളുടെ വികസനത്തിനായി സംസ്ഥാന സ൪ക്കാ൪ നിയമിച്ച നോഡൽ ഓഫിസ൪ കൂടിയായ എ.ഡി.ജി.പിയുടെ സന്ദ൪ശനം കോളനിയിൽ ഉണ൪വ് പക൪ന്നു. ഉന്നത ഉദ്യോഗസ്ഥരെ ചെണ്ടമേളത്തിൻെറ അകമ്പടിയോടെയാണ് കോളനിക്കാ൪ സ്വീകരിച്ചത്. 
സംസ്ഥാനത്തെ അതി൪ത്തി കോളനിയുമായി അടുത്ത ബന്ധം സ്ഥാപിക്കാനും മേഖലയിൽ തീവ്രവാദികൾ ചുവടുറപ്പിക്കുന്നത് തടയാനും ലക്ഷ്യമിട്ടാണ് സന്ദ൪ശനം. വൈകീട്ട് നാലോടെയാണ് എ.ഡി.ജി.പി കോളനിയിലെത്തിയത്. ഇവ൪ കോളനിവാസികളിൽ നിന്ന് നിവേദനം സ്വീകരിച്ചു. ഏഴു വ൪ഷത്തിലധികം പഴക്കമുള്ള 10 വീടുകൾ നവീകരിക്കാൻ ഒരു ലക്ഷം വീതം പട്ടികവ൪ഗ വകുപ്പിൽനിന്ന് അനുവദിച്ചതായി  എ.ഡി.ജി.പി അറിയിച്ചു. കോളനിക്ക് സാംസ്കാരിക നിലയവും കളിസ്ഥലവും ഏ൪പ്പെടുത്താനുള്ള സാധ്യത പരിഗണിക്കാൻ അവ൪ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കാനംവയൽ അങ്കണവാടിയിലെയും കോഴിച്ചാൽ എൽ.പി സ്കൂളിലെയും ഗവ. ഹയ൪ സെക്കൻഡറി സ്കൂളിലെയും അധ്യാപക൪ വിദ്യാ൪ഥികളുടെ യാത്രാക്ളേശവും പഠനത്തിലെ പ്രയാസങ്ങളും ചൂണ്ടിക്കാട്ടി. പ്രശ്നങ്ങൾ പരിഹരിക്കാൻ പട്ടികവ൪ഗ വികസന വകുപ്പിന് നി൪ദേശം നൽകി.ബി.പി.എൽ വിഭാഗത്തിന് മാസംതോറും ലഭിക്കുന്ന 25 കിലോ അരി റേഷൻ കടകളിൽ ലഭ്യമല്ലെന്ന കോളനിക്കാരുടെ പരാതി ശ്രദ്ധാപൂ൪വം കേട്ട ഡോ. ബി. സന്ധ്യ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരോട് പ്രശ്നത്തിലിടപെടാൻ ആവശ്യപ്പെട്ടു.തലശ്ശേരി ബ്രണ്ണൻ കോളജ് ബി.എ വിദ്യാ൪ഥിനി ശരണ്യയെ എ.ഡി.ജി.പി അഭിനന്ദിച്ചു. എസ്.പി രാഹുൽ ആ൪. നായ൪ ഉപഹാരം നൽകി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് റോഷി ജോസ് അധ്യക്ഷത വഹിച്ചു. കണ്ണൂ൪ എസ്.പി. രാഹുൽ ആ൪. നായ൪, തളിപ്പറമ്പ് ഡിവൈ.എസ്.പി സുദ൪ശൻ, നാ൪കോട്ടിക് സെൽ ഡിവൈ.എസ്.പി പി. ബാബു, കണ്ണൂ൪ അസി. കലക്ട൪ ആദില, പയ്യന്നൂ൪ എസ്.ഐ എ. അബ്ദുൽ റഹീം, പെരിങ്ങോം എസ്.ഐമാരായ കെ.പി. രാമകൃഷ്ണൻ, പി.വി. ശ്രീധരൻ, രാജൻ, എം.വി. നാരായണൻ, ജില്ലാ പട്ടികവ൪ഗ ഉദ്യോഗസ്ഥ൪, റവന്യൂ ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.
എ.ഡി.ജി.പിയുടെ  സന്ദ൪ശനത്തിൻെറ  ഭാഗമായി പെരിങ്ങോം പൊലീസ് കോളനിയിൽ ഓണക്കിറ്റ് വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.