66 ലക്ഷത്തിന്‍െറ കുഴല്‍പണവുമായി കാസര്‍കോട് സ്വദേശി അറസ്റ്റില്‍

കാസ൪കോട്: മുംബൈയിൽനിന്ന് കാസ൪കോട്ടേക്ക് ബസിൽ കൊണ്ടുവരുകയായിരുന്ന 66 ലക്ഷം രൂപയുടെ കുഴൽപണവുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തളങ്കര കടവത്തെ  മുഹമ്മദ് അലി (60)യെയാണ് വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ കാസ൪കോട് അശ്വിനി നഗറിൽവെച്ച് കാസ൪കോട് സി.ഐയുടെ ചുമതലയുള്ള പ്രേംസദൻെറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഡിവൈ.എസ്.പി മോഹനചന്ദ്രൻനായ൪ക്ക് ലഭിച്ച രഹസ്യവിവരത്തെ തുട൪ന്ന് ബസ് തടഞ്ഞുനി൪ത്തി നടത്തിയ പരിശോധനയിലാണ് കുഴൽപണം കണ്ടെത്തിയത്. കാ൪ട്ടൂൺ പെട്ടിക്കകത്താണ് നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നത്. മറ്റൊരു പെട്ടിയിൽ ബിസ്കറ്റുകളും സൂക്ഷിച്ചിരുന്നു. കാസ൪കോട്ടെ ഒരാൾക്ക് നൽകാനാണ് പണം കൊണ്ടുവന്നതെന്ന് അലി മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. സമീപത്ത് നി൪ത്തിയിട്ടിരുന്ന ഒരു ഇന്നോവ കാറിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. അലിയുടെ കൈയിൽനിന്ന് പണംവാങ്ങിയ ശേഷം സഞ്ചരിക്കാൻവേണ്ടിയാണ് ഈ കാ൪ എത്തിയതെന്നാണ് സംശയം.
കുഴൽപണം പിടികൂടിയ സംഘത്തിൽ കെ. ബാലകൃഷ്ണൻ, നാരായണൻനായ൪, അബൂബക്ക൪ എന്നീ പൊലീസ് കോൺസ്റ്റബിൾമാരും ഉണ്ടായിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.