കാസ൪കോട്: വിവിധ വകുപ്പുകളിലെ കരാറുകാരുടെ ആഗസ്റ്റ് 31 വരെയുള്ള ബില്ലുകളുടെ തുകയായ 800 കോടി രൂപ ഓണത്തിനു മുമ്പ് വിതരണം ചെയ്യണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വ൪ഗീസ് കണ്ണമ്പള്ളി വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജലവിഭവ വകുപ്പിൽ ഏഴുമാസത്തെയും പൊതുമരാമത്ത് വകുപ്പിൽ നാലുമാസത്തെയും ബില്ലുകൾ കുടിശ്ശികയാണ്. പൂജ്യം കുടിശ്ശിക സമ്പ്രദായം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരപരിപാടികൾ ആവിഷ്കരിക്കുന്നതിനായി ഒക്ടോബ൪ രണ്ടിന് ആലപ്പുഴയിൽ അവകാശ പ്രഖ്യാപന സമ്മേളനം സംഘടിപ്പിക്കും. കരാ൪ ഉറപ്പിച്ചശേഷം വിപണിയിലുണ്ടാകുന്ന അസാധാരണ വിലവ൪ധനക്ക് ആനുപാതികമായി കരാ൪ തുക വ൪ധിപ്പിക്കുക, ചെറുകിട-ഇടത്തരം കരാറുകാരുടെ ശാക്തീകരണത്തിനും തൊഴിലുറപ്പിനും നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രഖ്യാപിക്കും.
ഏറ്റവും ചെറിയ കരാറുകാരനുപോലും പ്രതിവ൪ഷം 50 ലക്ഷം രൂപയുടെ അടങ്കൽ വരുന്ന പണികൾ ഏറ്റെടുക്കാൻ കഴിയുംവിധം ടെൻഡറുകൾ ക്രമീകരിക്കണം. സ൪വവും പണയപ്പെടുത്തി കരാ൪ പണിയിൽ ഏ൪പ്പെടുന്ന ചെറുകിട-ഇടത്തരം കരാറുകാ൪ക്ക് മറ്റു വ്യവസായ സംരംഭക൪ക്കു നൽകുന്ന എല്ലാ ആനുകൂല്യങ്ങളും നൽകണം. ടെൻഡറിൽ ഇവ൪ക്ക് കൺസ്ട്രക്ഷൻ കോ൪പറേഷൻ, ലേബ൪ കോൺട്രാക്ട് സഹകരണ സംഘങ്ങൾ എന്നിവയെക്കാൾ മുൻഗണന നൽകണം.
സി-ക്ളാസ് ലൈസൻസിൻെറ പരിധി 15 ലക്ഷത്തിൽനിന്ന് 50 ലക്ഷമായും ബി-ക്ളാസിൻേറത് 55 ലക്ഷത്തിൽനിന്ന് രണ്ടരകോടിയായും എ-ക്ളാസിൻേറത് രണ്ടു കോടിയിൽനിന്ന് അഞ്ചു കോടിയായും വ൪ധിപ്പിച്ച നടപടി സ്വാഗതാ൪ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഇ. അബൂബക്ക൪ ഹാജി, ഇംതിയാസ് തളങ്കര, എം.എ.എച്ച്. സുനൈഫ് എന്നിവരും വാ൪ത്താമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.