ആറളം ഫാമില്‍ ശമ്പള പരിഷ്കരണം ഓണത്തിനുമുമ്പ്

കേളകം: ആറളംഫാം കോ൪പറേഷനിലെ സ്ഥിരം തൊഴിലാളികൾക്ക് വ൪ധിപ്പിച്ച ശമ്പളം ഓണത്തിനുമുമ്പ് വിതരണം ചെയ്യാൻ തീരുമാനമായി. ഫാമിലെ 240 തൊഴിലാളികൾക്ക് സംസ്ഥാന ഫാമുകളിലെ സമാനമായ വേതനം നൽകണമെന്നാവശ്യപ്പെട്ട് വിവിധ ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ സമരം നടത്തുകയും തുട൪ന്ന് പട്ടികവ൪ഗ ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മിയും പ്രിൻസിപ്പൽ സെക്രട്ടറിയുമായി നടത്തിയ ച൪ച്ചയിൽ വേതന വ൪ധന നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. തുട൪ന്ന് വേതനവ൪ധന നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂനിയനുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ കലക്ട൪ രത്തൻ കേൽക്ക൪ മുൻകൈയെടുത്ത് നടത്തിയ ച൪ച്ചയിലാണ് ഓണത്തിനുമുമ്പ് മേയ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ തൊഴിലാളികൾക്ക് വ൪ധിപ്പിച്ച ശമ്പളം വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഇതോടൊപ്പം പ്ളാൻേറഷൻ തൊഴിലാളികൾക്ക് 2000 രൂപ അധിക വേതനം നൽകാനും ധാരണയായി.
ഫാമിലെ തൊഴിലാളികൾക്ക് ശമ്പള പരിഷ്കരണം നടപ്പാക്കുമ്പോൾ ഫാം കോ൪പറേഷനുണ്ടാകുന്ന അധികബാധ്യത സ൪ക്കാ൪ ഏറ്റെടുക്കണമെന്ന് ഡയറക്ട൪ ബോ൪ഡ് സ൪ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സ൪ക്കാ൪ തീരുമാനം വൈകിയതാണ് ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിന് തടസ്സമായത്. തുട൪ന്ന് ഫാം തൊഴിലാളികൾ വീണ്ടും സമരപ്രഖ്യാപനം നടത്തിയതോടെയാണ് ജില്ലാ കലക്ട൪ ട്രേഡ് യൂനിയൻ നേതാക്കളുമായി ച൪ച്ച നടത്തി പ്രശ്നപരിഹാരത്തിന് വഴിയൊരുക്കിയത്. ഫാമിൽ നിലവിലുള്ള 240 തൊഴിലാളികൾക്ക് നിലവിൽ ലഭിക്കുന്നതിൻെറ ഇരട്ടിയോളം ശമ്പളം ഇതോടെ ലഭ്യമാകും. ഇതിൽ 30 വ൪ഷംവരെ സ൪വീസുള്ളവരുമുണ്ട്. 
ആറളം ഫാം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ മുൻകൈയെടുത്താണ് ജില്ലാ കലക്ട൪ വഴി ച൪ച്ചക്ക് വഴിയൊരുക്കിയത്. ജില്ലാ കലക്ട൪ രത്തൻ കേൽക്കറുടെ നി൪ദേശപ്രകാരം സബ്കലക്ട൪ ടി.വി. അനുപമയാണ് ച൪ച്ചക്ക് നേതൃത്വം നൽകിയത്. ട്രേഡ് യൂനിയൻ നേതാക്കളായ എൻ.ഐ. സുകുമാരൻ, കെ. വേലായുധൻ, ആ൪.ബി. പിള്ള, കെ.ടി. ജോസ്, എം. രാജൻ, കെ.എം. ജോസഫ് എന്നിവരും ച൪ച്ചകളിൽ പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.