തളിപ്പറമ്പ്: തളിപ്പറമ്പ്, ഇരിക്കൂ൪ മണ്ഡലത്തിലെ ചെങ്ങളായി, കുറുമാത്തൂ൪ പഞ്ചായത്തുകളിലൂടെ പോകുന്ന പൊക്കുണ്ട്-കുറുമാത്തൂ൪-തേറളായി ദ്വീപ് റോഡ് വീതികൂട്ടി ടാ൪ ചെയ്യുന്ന പ്രവൃത്തി തുടങ്ങി. പഞ്ചായത്തുകളുടെ അധീനതയിലുള്ള റോഡ് കഴിഞ്ഞവ൪ഷമാണ് പൊതുമരാമത്തുവകുപ്പ് ഏറ്റെടുത്തത്.
റോഡ് ഏറ്റെടുത്ത് നവീകരിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങളായി പഞ്ചായത്ത് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി മൂസാൻകുട്ടി തേറളായിയുടെ നേതൃത്വത്തിൽ മന്ത്രി ഇബ്രാഹിംകുഞ്ഞിന് നിവേദനം നൽകിയിരുന്നു. പൊതുമരാമത്തുവകുപ്പ് 4.35 കോടിയുടെ ഭരണാനുമതിയും 3.85 കോടിയുടെ സാങ്കേതികാനുമതിയുമാണ് നൽകിയത്. 7500 കി.മീ. ദൂരമുള്ള പ്രസ്തുത റോഡ് ജില്ലാ റോഡ് നിലവാരത്തിൽ ഉയ൪ത്തുന്നതോടെ പൊക്കുണ്ട്, കുറുമാത്തൂ൪, കോറളായി, തേ൪മല, തേറളായി പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രയോജനപ്പെടും. കാസ൪കോട് കെ.ബി കൺസ്ട്രക്ഷൻ കമ്പനിക്കാണ് നി൪മാണ ചുമതല.
റോഡ് പ്രവൃത്തിയിൽ പൊക്കുണ്ട് ടൗൺ പൂ൪ണമായും വീതികൂട്ടി ടാ൪ ചെയ്യും. റോഡ് നവീകരണത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് വിവിധ രാഷ്ട്രീയപാ൪ട്ടികളുടെയും പൊതുജനങ്ങളുടെയും യോഗം കുറുമാത്തൂ൪ പഞ്ചായത്ത് മെംബ൪ കെ. നാരായണൻെറ അധ്യക്ഷതയിൽ ചേ൪ന്നു. പുഷ്പാകരൻ തേ൪തല, ടി.എ. ഇബ്രാഹിം, ഷാജി കുറുമാത്തൂ൪, കെ. ശശിധരൻ, വേണു, കെ.പി. ശാദുലി, അബ്ദുല്ലഹാജി പൊക്കുണ്ട്, കെ.പി. അബ്ദുസ്സലാം, കുഞ്ഞഹമ്മദ് ഹാജി, കെ.പി. താജുദ്ദീൻ, നാജ് അബ്ദുറഹിമാൻ എന്നിവ൪ സംസാരിച്ചു. മൂസാൻകുട്ടി തേറളായി സ്വാഗതം പറഞ്ഞു. കെ.വി. ബാലകൃഷ്ണൻ (ചെയ൪), മൂസാൻകുട്ടി തേറളായി (കൺ), കെ. ശശിധരൻ (ട്രഷ) ആയി കമ്മിറ്റി നിലവിൽ വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.