എക്സൈസ് സംയുക്ത പരിശോധന; 126 ലിറ്റര്‍ വിദേശമദ്യം പിടികൂടി

മാനന്തവാടി: ഓണത്തോടനുബന്ധിച്ച് സ്പിരിറ്റിൻെറയും മദ്യത്തിൻെറയും ഒഴുക്ക് തടയുന്നതിന് കേരള-ക൪ണാടക എക്സൈസിൻെറ സംയുക്ത പരിശോധനയിൽ 126 ലിറ്റ൪ വിദേശമദ്യം പിടികൂടി. 
ബൈരക്കുപ്പയിലെ പുഴയോടു ചേ൪ന്ന ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. 400 പാക്കറ്റ് പൗച്ചും 300 കുപ്പി 180 മില്ലിയുടെ മദ്യവുമാണ് പിടികൂടിയത്. മദ്യം പിന്നീട് നശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് പരിശോധന നടത്തിയത്. ക൪ണാടക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 
പ്രദേശത്തെ വീടുകളിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരങ്ങളെ തുട൪ന്ന് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആഗസ്റ്റ് 24ന് മൈസൂരിൽ ചേ൪ന്ന എക്സൈസ് സംയുക്ത യോഗമാണ് പരിശോധന ക൪ശനമാക്കാൻ തീരുമാനിച്ചത്.  വരും ദിവസങ്ങളിൽ വാഹന പരിശോധനകളും നടത്തും. 
ക൪ണാടകയിലെ പരിശോധനയിൽ അസി. എക്സൈസ് കമീഷണ൪ ടി.വി. റാഫേൽ, ആൻറിനാ൪കോട്ടിക് സ്പെഷൽ സ്ക്വാഡ് സി.ഐ കെ.എസ്. ഷാജി, എച്ച്.ഡി കോട്ട റെയ്ഞ്ച് സി.ഐ കെ. രഘുനാഥ്, മാനന്തവാടി എക്സൈസ് എസ്.ഐ പി.എ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘമുണ്ടായിരുന്നു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.