ന്യൂഡൽഹി: കൽക്കരിപ്പാടം അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായരെ ചോദ്യംചെയ്യനാവില്ളെന്ന് കേന്ദ്രസ൪ക്കാ൪ സി.ബി.ഐയെ അറിയിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണ൪ വി.എസ് സമ്പത്ത്, കമ്മീഷൻ അംഗം എച്ച്.എസ് ബ്രഹ്മ എന്നിവരെയും ചോദ്യം ചെയ്യണമെന്ന സി.ബി.ഐ യുടെ ആവശ്യവും സ൪ക്കാ൪ തള്ളി. ഭരണഘടനാപരമായ പദവികൾ വഹിക്കുന്നതിനാലാണ് ഇവരെ ചോദ്യം ചെയ്യാനുള്ള അനുമതി നിഷേധിച്ചതെന്ന് സ൪ക്കാ൪ വ്യക്തമാക്കി.
കേസിൽ സാക്ഷിയായ നായരെ ചോദ്യംചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണിലാണ് സി.ബി.ഐ സ൪ക്കാരിന് കത്ത് നൽകിയത്.
2006-09 കാലത്ത് അപേക്ഷ നൽകിയ കമ്പനികളുടെ യോഗ്യതകൾപോലും പരിശോധിക്കാതെ കൽക്കരിപ്പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ടി.കെ.എ നായരെ ചോദ്യം ചെയ്യാൻ സി.ബി.ഐ അനുമതി തേടിയത്. 2006-09 കാലത്ത് കൽക്കരി മന്ത്രാലയത്തിൻെറ ചുമതല പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനായിരുന്നു. ആ സമയത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ടി.കെ.എ നായ൪.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.