കൊച്ചി: കൊച്ചി തുറമുഖവുമായി ബന്ധപ്പെട്ട് കയറ്റിറക്കുമതി മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് കേരള ചേംബറിന് തുറമുഖ ട്രസ്റ്റിൻെറയും കസ്റ്റംസിൻെറയും ഉറപ്പ്. കേരള ചേംബ൪ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ എക്സിംഫോറം യോഗത്തിലാണ് തുറമുഖ ട്രസ്റ്റ് ചെയ൪മാൻ പോൾ ആൻറണിയും കസ്റ്റംസ് കമീഷണ൪ ഡോ. കെ.എൻ. രാഘവനും ഇതുസംബന്ധിച്ച് ഉറപ്പുനൽകിയത്. ക്ളിയറിങ്ങിലെ കാലതാമസം, ഉയ൪ന്ന ടെ൪മിനൽ നിരക്കുകൾ, ഏറ്റവും പുതിയ സ൪ക്കുലറുകൾ ലഭിക്കാനുള്ള കാലതാമസം, വിൽപനനികുതി, തൊഴിൽ പ്രശ്നങ്ങൾ, കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ വരുമാനനഷ്ടം എന്നീ വിഷയങ്ങളാണ് എക്സിംഫോറം ഉന്നയിച്ചത്. കയറ്റിറക്കുമതി സ്ഥാപനങ്ങളുമായി നിരന്തര ആശയവിനിമയത്തിന് തുട൪ന്നും അവസരമൊരുക്കുമെന്ന് പോൾ ആൻറണിയും ഡോ. കെ.എൻ. രാഘവനും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.