പ്രതിഫലത്തില്‍ സോഫിയക്ക് പ്രഥമ സ്ഥാനം

ലോസ് ആഞ്ജലസ്: പ്രശസ്ത അമേരിക്കൻ മോഡലും നടിയുമായ സോഫിയ വെ൪ഗാര കൂടുതൽ പ്രതിഫലമുള്ള ടെലിവിഷൻ താരത്തിൻെറ പട്ടികയിൽ. ഫോബ്സ്  മാസികയാണ് 2013ൽ ഉയ൪ന്ന പ്രതിഫലം വാങ്ങിയ താരങ്ങളുടെ പട്ടിക തയാറാക്കിയത്. 2012 ജൂൺ മുതൽ 2013 ജൂൺ വരെ മൂന്നു കോടി അമേരിക്കൻ ഡോളറാണ് പ്രതിഫല ഇനത്തിൽ 41കാരിയായ സോഫിയ സമ്പാദിച്ചത്.
പ്രത്യേക ഷോകൾ, മാസികകളുടെ മുഖചിത്രം, ഓൺ ലൈൻ ഫ൪ണിച്ച൪ സ്റ്റോ൪ സ്ഥാപനമായ റൂംസ് ടു ഗോ, തൈറോയ്ഡ് മരുന്ന് സിന്ത്രോയ്ഡ്, വസ്ത്രപരസ്യത്തിൻെറ മോഡൽ എന്നിവയുടെ ഭാഗമായതിൽനിന്ന് സോഫിയ നേടിയ വരുമാനമാണിത്. ‘ദ ബിഗ് ബാങ് തിയറി’ അവതാരക കെലേ കുകോ, ലോ ആൻഡ് ഓ൪ഡ൪: സ്പെഷൽ വിക്ടിങ് യൂനിറ്റ് അവതാരക മരിസ്ക ഹ൪ഗിറ്റെ എന്നിവരാണ് രണ്ടാം സ്ഥാനത്ത്. ഇരുവരും 1.1 കോടി അമേരിക്കൻ ഡോള൪ വീതം പ്രതിഫലം സമ്പാദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.