മാനിങ് ദയാഹരജി നല്‍കി

വാഷിങ്ടൺ: രാജ്യത്തിൻെറ ചരിത്രത്തിലെ ഏറ്റവും വലിയ രഹസ്യ ചോ൪ച്ചയുടെ പേരിൽ ശിക്ഷിക്കപ്പെട്ട യു.എസ് സൈനികനായ ബ്രാഡ്ലി മാനിങ് പ്രസിഡൻറ് ബറാക് ഒബാമക്ക് ദയാഹരജി സമ൪പ്പിച്ചു. ഏഴു ലക്ഷത്തോളം രഹസ്യ സൈനിക വിവരങ്ങൾ വിക്കിലീക്സിന് വെളിപ്പെടുത്തി നൽകിയ കേസിൽ 35 വ൪ഷം തടവ് വിധിക്കപ്പെട്ട മാനിങ്ങിനുവേണ്ടി അദ്ദേഹത്തിൻെറ അഭിഭാഷകൻ ഡേവിഡ് കൂംബ്സ് ആണ് അപേക്ഷ നൽകിയത്. പൂ൪ണമായി മാപ്പു നൽകുകയോ ഇതുവരെ അനുഭവിച്ച തടവ് പരിഗണിച്ച് തുട൪ന്നുള്ള കാലത്തേക്ക് ഇളവു നൽകുകയോ ചെയ്യണമെന്നാണ് അപേക്ഷ. 20ഓളം കേസുകളിൽ ശിക്ഷിക്കപ്പെട്ട മാനിങ്ങിന് പ്രസിഡൻറിൻെറ ഭാഗത്തുനിന്ന് മാപ്പ് ലഭിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ആഗസ്റ്റ് 21ന് ശിക്ഷ വിധിക്കപ്പെട്ട മാനിങ് താൻ വനിതയാണെന്നും ഇനി ചെൽസിയായിരിക്കും പേരെന്നും വ്യക്തമാക്കിയിരുന്നു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.