കൊഴിഞ്ഞാമ്പാറ: കേരളത്തിലെ കയ൪ മേഖലക്ക് ആവശ്യമായ ചകിരിനാരിന് പാലക്കാട് ജില്ലയിൽ നശിച്ചുപോകുന്ന പച്ചത്തൊണ്ടുകൾ ഉപയോഗപ്രദമാക്കണമെന്ന് കയ൪ ബോ൪ഡ് ചെയ൪മാൻ പ്രഫ. ജി. ബാലചന്ദ്രൻ. എസ്.ടി.യു.ആ൪.ടി.ഐ പദ്ധതി പ്രകാരം പാലക്കാട് കയ൪ ക്ളസ്റ്ററിൻെറ നേതൃത്വത്തിൽ നി൪മിച്ച പൊതുസേവന കേന്ദ്രത്തിൻെറ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, മുതലമട, ഗോവിന്ദാപുരം, പെരുങ്ങോട്ടുകാവ്, തേനാരി എന്നീ പ്രദേശങ്ങളിലാണ് പൊതുസേവന കേന്ദ്രം പ്രവ൪ത്തിക്കുന്നത്.
കെ. അച്യുതൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വി.എസ്. വിജയരാഘവൻ കയ൪ ക്ളസ്റ്റ൪ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ട൪ പി.എം. അലി അസ്ഗ൪ പാഷ ബ്രോഷ൪ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ എസ്. തനികാചലം, സി. വിജയകുമാരി, പി. ശിവദാസ്, കെ. സക്കീ൪ ഹുസൈൻ, മുൻ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. ഗോപാലസ്വാമി, ജില്ലാ വ്യവസായ കേന്ദ്രം മാനേജ൪ കെ.എൻ. കൃഷ്ണകുമാ൪, പാലക്കാട് കയ൪ ക്ളസ്റ്റ൪ സൊസൈറ്റി വൈസ് പ്രസിഡൻറ് കെ. ചെന്താമരാക്ഷൻ, പെരുങ്ങോട്ടുകാവ് കയ൪ സഹകരണ സംഘം പ്രസിഡൻറ് കെ.സി. ചെന്താമരാക്ഷൻ, പൊന്നാനി കയ൪ പ്രോജക്ട് ഓഫിസ൪ കെ. വിജയകുമാരൻ, കയ൪ ക്ളസ്റ്റ൪ സൊസൈറ്റി സെക്രട്ടറി പി. പൊൻരാജ് തുടങ്ങിയവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.