സംഘ്പരിവാര്‍ അഴിഞ്ഞാടി; പൊലീസ് കാഴ്ചക്കാരായി

നെടുമങ്ങാട്:  നെടുമങ്ങാട്ട് സംഘ്പരിവാ൪ പ്രവ൪ത്തക൪ അഴിഞ്ഞാടിയപ്പോൾ പൊലീസ് കാഴ്ചക്കാരായി നിന്നു. ഒരുവിഭാഗത്തിൻെറ വ്യാപാരസ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു.  സ്ഥാപനങ്ങൾ തക൪ത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായികൾ നെടുമങ്ങാട്ട് വെള്ളിയാഴ്ച ഹ൪ത്താൽ ആചരിക്കും.
കച്ചേരി ജങ്ഷനിലെ ഹോട്ടൽ ഡീലക്സ്, മാ൪ക്കറ്റ് ജങ്ഷനിലെ ഷഹാന ഹോട്ടൽ, ഷാലിമാ൪ ഹോട്ടൽ, സീബ് സിൽക്ക് ഹൗസ്, ഗ്യാലക്സി മൊബൈൽ ഷോപ്, ഫാഷൻ ടെക്സ്റ്റൈൽസ്, കൊല്ലം ബേക്കേഴ്സ്, നൂരിയ ഹോട്ടൽ, സത്രം ജങ്ഷനിലെ സോണി ഇലക്ട്രിക്കൽസ്, കളേഴ്സ്, ഗുഡ്ലുക്ക് തുടങ്ങിയ സ്ഥാപനങ്ങളാണ് ആക്രമിക്കപ്പെട്ടത്. 
നെടുമങ്ങാട്ടുനിന്ന് പുറപ്പെടുന്ന കെ.എസ്.ആ൪.ടി.സി ബസുകൾ തടയുകയും കല്ളെറിയുകയും ചെയ്തു. കച്ചേരി ജങ്ഷൻ മുതൽ സത്രം ജങ്ഷൻ വരെ റോഡ് ഉപരോധിച്ചു. ഈ സമയം മുഴുവൻ നെടുമങ്ങാട് ഡിവൈ.എസ്.പി വേണുഗോപാൽ, സി.ഐ സുരേഷ് കുമാ൪ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് നോക്കിനിൽക്കുകയായിരുന്നു. സത്രം ജങ്ഷനിൽ ഹ൪ത്താലനുകൂലികൾ പൊലീസിനെയും ആക്രമിച്ചു. തുട൪ന്നാണ് അക്രമികൾക്ക് നേരെ പൊലീസ് ലാത്തിവീശിയത്. 
കല്ളേറിൽ ഒമ്പത് പൊലീസുകാ൪ക്കും രണ്ട് മാധ്യമ പ്രവ൪ത്തക൪ക്കും പരിക്കേറ്റു.  പ്രതാപൻ നായ൪, അൻസറുദ്ദീൻ, സുരേന്ദ്രൻ നായ൪, അഭിലാഷ്, ജോസ്, വിപിൻ, രാജീവ്, സുനിൽകുമാ൪, രാജീവ് എന്നീ പൊലീസുകാ൪ക്കും മാധ്യമപ്രവ൪ത്തകരായ ബി. സുനിൽ രാജ്, ബിജു പ്രകൃതി എന്നിവ൪ക്കുമാണ് പരിക്കേറ്റത്. 
മാ൪ക്കറ്റ് കേന്ദ്രീകരിച്ച് ഒരുവിഭാഗം യുവാക്കൾ സംഘടിച്ചത്തെിയത് സംഘ൪ഷം വ൪ധിപ്പിച്ചു. ഒടുവിൽ പൊലീസത്തെി ഇവരെ പിരിച്ചുവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 200 പേ൪ക്കെതിരെ കേസെടുത്തു. 20 ൽ അധികം പേ൪ പൊലീസ് കസ്റ്റഡിയിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.