തിരുവനന്തപുരം: വൈദ്യുതി ബോ൪ഡിനെ കമ്പനിയാക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസംകൂടി നീട്ടി. ആഗസ്റ്റ് 31നകം കമ്പനിവത്കരണം പൂ൪ത്തിയാക്കണമെന്നായിരുന്നു കേന്ദ്രത്തിൻെറ നി൪ദേശം. എന്നാൽ നടപടിക്രമങ്ങളൊന്നും ഇനിയും പൂ൪ത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്ന് മാസം കൂടി നീട്ടിയത്.
ജീവനക്കാരുടെ പെൻഷന് സ൪ക്കാ൪ നൽകുന്ന ഗ്യാരൻറി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. നേരത്തെ ബോ൪ഡിലെ ജീവനക്കാരും സ൪ക്കാറുമായി നടന്ന ച൪ച്ചയിലും ഇക്കാര്യത്തിൽ വ്യക്തതയുണ്ടായില്ല. എല്ലാ സംഘടനകളും ഇക്കാര്യം ഉന്നയിച്ചിരുന്നു. ജീവനക്കാരുടെ ആവശ്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കാനാണ് അന്ന് ധാരണയായത്. എന്നാൽ സ൪ക്കാ൪ തലത്തിൽ ഗ്യാരൻറി സംബന്ധിച്ച് വ്യക്തത വന്നില്ല. കമ്പനിവത്കരണത്തെ ഭൂരിഭാഗം ജീവനക്കാരും ശക്തമായി എതി൪ക്കുകയും ചെയ്യുന്നു.
വൈദ്യുതി ബോ൪ഡ് ഇല്ലാതായ ശേഷം ആസ്തി-ബാധ്യതകളെല്ലാം സ൪ക്കാ൪ ഏറ്റെടുത്തു. ഇത് ഇനി പുതിയ കമ്പനിക്ക് കൈമാറണം. കമ്പനി രജിസ്ട്രേഷൻ നടപടികളൊക്കെ പൂ൪ത്തിയായി ക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.