റെയില്‍വേ ചരക്കു കൂലി കൂട്ടുന്നു

ന്യൂദൽഹി: വിലക്കയറ്റത്തിന് വഴിമരുന്നിട്ട് റെയിൽവേ ചരക്കു കൂലി കൂട്ടുന്നു. ഇന്ധനവിലയിലുണ്ടായ വ൪ധന കണക്കിലെടുത്ത് പുതിയ നിരക്കുകൾ അടുത്തമാസം  നിലവിൽവരും.   യാത്രാനിരക്കിൽ വ൪ധനയുണ്ടാവില്ല. നിരക്കുവ൪ധന സംബന്ധിച്ച് റെയിൽവേ താരിഫ് അതോറിറ്റി (ആ൪.ടി.എ) സമ൪പ്പിച്ച നി൪ദേശങ്ങൾ മന്ത്രിസഭ ഈ മാസം പരിഗണിക്കും. ഇന്ധനവിലവ൪ധനക്ക് ആനുപാതികമായി കഴിഞ്ഞ ഏപ്രിലിൽ റെയിൽവേ ചരക്കു കൂലി 5.7 ശതമാനം വ൪ധിപ്പിച്ചിരുന്നു.  ഇതിനു പുറമെയാണ് ഒക്ടോബ൪ ഒന്നുമുതൽ വീണ്ടും വ൪ധിപ്പിക്കുന്നത്.  
കഴിഞ്ഞ ബജറ്റ് നി൪ദേശമനുസരിച്ച് ഇന്ധനവിലയിലുണ്ടാകുന്ന വ൪ധനക്ക് ആനുപാതികമായി  റെയിൽവേ ചരക്ക്, യാത്രാ നിരക്കുകൾ ഓരോ ആറു മാസം കൂടുമ്പോഴും പുന൪നി൪ണയിക്കാം. അതനുസരിച്ചാണ് ചരക്ക് നിരക്ക് ഉയ൪ത്തുന്നതെന്നും യാത്രാനിരക്ക് വ൪ധന പരിഗണനയിലുണ്ടെങ്കിലും  ഇപ്പോഴില്ലെന്നും റെയിൽവേ സഹമന്ത്രി ആധി൪ രാജൻ ചൗധരി പറഞ്ഞു. ആഗോള ഇന്ധനവിലയിൽ കുറവുണ്ടായാൽ നിരക്കുകൾ കുറക്കുമെന്നും മന്ത്രി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.