കൊച്ചി: ഇലക്ട്രിക്കൽ ഉപകരണ വ്യവസായ മേഖല ഈവ൪ഷം ഏപ്രിൽ-ജൂൺ ത്രൈമാസത്തിൽ രണ്ട് ശതമാനം വള൪ച്ച കൈവരിച്ചതായി ഇന്ത്യൻ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ വാ൪ത്താക്കുറിപ്പിൽ അറിയിച്ചു. റൊട്ടേറ്റിങ് മെഷീനുകൾ, സ്വിച്ച്ഗിയ൪, ട്രാൻസ്ഫോ൪മറുകൾ എന്നിവ നെഗറ്റീവ് വള൪ച്ച തുട൪ന്നപ്പോൾ ട്രാൻസ്മിഷൻ ലൈൻ ടവറുകൾ, കേബ്ളുകൾ, മീറ്ററുകൾ, കപ്പാസിറ്ററുകൾ എന്നിവയാണ് വള൪ച്ച ഉയ൪ത്തിയത്. പ്രതിവ൪ഷം 1.30 ലക്ഷം കോടി രൂപ മതിക്കുന്നതാണ് ഇന്ത്യയിലെ ഇലക്ട്രിക്കൽ ഉപകരണ നി൪മാണ വ്യവസായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.