കാസ൪കോട്: വിദ്യാലയങ്ങളിൽ ഫ൪ണിച്ച൪ വാങ്ങാൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കാൻ കേന്ദ്രാനുമതി. ഒരു വിദ്യാലയത്തിന് 10 ലക്ഷം വരെ ഒരു വ൪ഷം ഈ വിഭാഗത്തിൽ എം.പിക്ക് 50 ലക്ഷം രൂപ ശിപാ൪ശ ചെയ്യാം. സ൪ക്കാ൪, എയ്ഡഡ് ഉൾപ്പെടെ പ്രൈമറി മുതൽ ഹയ൪സെക്കൻഡറി വരെയുള്ള വിദ്യാലയങ്ങൾ പരിധിയിൽ വരും.
സൊസൈറ്റികൾക്കും ട്രസ്റ്റുകൾക്കും പൊതുസേവനം മുൻനി൪ത്തി കെട്ടിടം നി൪മിക്കുന്നതിന് 50 ലക്ഷം രൂപ വരെ എം.പി ഫണ്ട് നൽകുന്ന പദ്ധതിയിൽ സഹകരണ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
വ൪ഷം എം.പിക്ക് ഈ വിഭാഗത്തിൽ കോടി രൂപ ശിപാ൪ശ ചെയ്യാം. എന്നാൽ, എം.പിയുടെ ബന്ധുക്കൾക്ക് പങ്കാളിത്തമുള്ള സ്ഥാപനമാണെങ്കിൽ ഫണ്ട് അനുവദിക്കാൻ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.