മുംബൈ: വിദേശ മൂലധന നിക്ഷേപ ലഭ്യത വ൪ധിപ്പിക്കുന്നതിന് മാ൪ഗങ്ങൾ ആരായാൻ ധനമന്ത്രി പി.ചിദംബരം പ്രമുഖ ബാങ്ക് മേധാവികളുമായി ച൪ച്ചകൾ നടത്തി. അടച്ചിട്ട മുറിയിൽ നടന്ന ച൪ച്ചകളുടെ വിശദവിവരങ്ങൾ വെളിവായിട്ടില്ല. വിദേശ വ്യാപാര കമ്മി കുറയ്ക്കുന്നതിൻെറ ഭാഗമായാണ് ഇന്ത്യ കൂടുതൽ വിദേശ മൂലധന നിക്ഷേപങ്ങൾ ആക൪ഷിക്കാൻ ശ്രമിക്കുന്നത്.
ഇന്ത്യയിലെ ഓഹരി വിപണികളിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് അനുമതി ലഭിച്ചിട്ടുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ മേധാവികളുമായും ചിദംബരം ച൪ച്ചകൾ നടത്തും.
ബാങ്ക് മേധാവികളുമായുള്ള ച൪ച്ചകൾക്ക് ശേഷം പുറത്തുവന്ന ചിദംബരം വാ൪ത്താലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല.
ബാങ്ക് മേധാവികളുമായി നടന്ന ച൪ച്ചകളിൽ ധനമന്ത്രാലയത്തിലെ ഉയ൪ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
എസ്.ബി.ഐ ചെയ൪മാൻ പ്രദീപ് ചൗധരി, ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാ൪, എച്ച്.ഡി.എഫ്.സിയുടെ ആദിത്യ പുരി, സിറ്റി ഗ്രൂപ്പ് ഇന്ത്യ മേധാവി പ്രമിത് ജാവേരി, ബാങ്ക് ഓഫ് ഇന്ത്യയിലെ വിജയലക്ഷ്മി ഐയ്യ൪, കനറാ ബാങ്ക് മേധാവി ആ൪.കെ. ദൂബെ, സ്റ്റാൻചാ൪ട്ട് ഇന്ത്യയുടെ അനുരാഗ് അദ്ലാക്ക തുടങ്ങിയവ൪ ധനമന്ത്രിയുമായുള്ള ച൪ച്ചകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.